കുത്തിറക്കത്തിൽ നിയന്ത്രണംവിട്ട ട്രാക്ടർ ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
February 3, 2023
1 minute Read

ടാർ മിക്സിംഗ് യൂണിറ്റ് ഘടിപ്പിച്ച ട്രാക്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇടുക്കി പീരുമേട് സ്വദേശി അഭിലാഷാണ് (38) മരിച്ചത്. വടശേരിക്കരയ്ക്ക് സമീപം കൊമ്പനോലിയിൽ ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അപകടം. തെക്കുംമലയിൽ റോഡ് നിർമ്മാണത്തിനെത്തിച്ച ടാർ മിക്സർ യൂണിറ്റ് തിരിച്ച് കൊണ്ടുപോകുമ്പോഴായിരിന്നു അപകടം.
അമിത ഭാരം വഹിച്ചുകൊണ്ട് കുത്തിറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട ട്രാക്ടർ ഇരുപതടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനത്തിനടിയിൽപ്പെട്ട യുവാവിനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്ത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Story Highlights: tractor accident youth died idukki
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement