Advertisement

ഫോട്ടോ എടുക്കുന്നതിനിടയിൽ മ്ലാവിന്റെ കൊമ്പിൽ ബലം പിടിച്ച് പോസ് ചെയ്യിച്ചു; മ്ലാവിനെ ഉപദ്രവിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

February 4, 2023
Google News 2 minutes Read
attacking Sambar deer Three people arrested

അതിരപ്പിള്ളി പുളിയിലപ്പാറ സെന്ററിൽ വിനോദ സഞ്ചാരികളുടെ ആകർഷണമായ മ്ലാവിനെ ഉപദ്രവിച്ച കേസിൽ മൂന്ന് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലായി സ്വദേശി എം.എസ്. സനീഷ് (42), പാലക്കാട്‌ സ്വദേശികളായ പള്ളത്താംപ്പിള്ളി വി. വിനോദ് (33), പുത്തന്‍കുളം ഗോപദത്ത് (30) എന്നിവരെയാണ് കൊല്ലത്തിരുമേട് ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. ( attacking Sambar deer Three people arrested ).

Read Also:അതിരപ്പിള്ളിയിൽ തുമ്പിക്കൈ മുറിഞ്ഞ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങി

വെള്ളിയാഴ്ച മലക്കപ്പാറയിലേക്ക് പോകുന്ന വഴിയാണ് ഇവർ പുളിയിലപ്പാറയിൽ വെച്ച് മ്ലാവിനെ ഉപദ്രവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടയിൽ മ്ലാവിന്റെ കൊമ്പിൽ ബലം പിടിച്ച് പോസ് ചെയ്യിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി അടുത്ത് വന്ന മ്ലാവിന്റെ കൊമ്പിൽ തൂങ്ങിയതായും പറയുന്നു.

നാട്ടുകാരിലാരോ ഇതിന്റെ വീഡിയോ എടുത്ത് ഫോറസ്റ്റ് അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതറിയാതെ യാത്ര തുടർന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ തടയുകയായിരുന്നു.

Story Highlights: attacking Sambar deer Three people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here