Advertisement

പേവിഷ ബാധയേറ്റ കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍; പ്രചരിക്കുന്നത് വ്യാജം

February 4, 2023
2 minutes Read
fact check about rabies stricken child in ambulance
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പേവിഷബാധയേറ്റ കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്കൂടിയായ വിദ്യാര്‍ത്ഥിക്ക് സുഖമില്ലാതാവുകയും ഉടന്‍ തന്നെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.

Read Also:എഴുതിയ കറൻസി നോട്ടുകൾ അസാധുവാണോ ? [ 24 Fact Check ]

അസുഖത്തിന്റെ ഭാഗമായാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ആള്‍ പകര്‍ത്തുകയായിരുന്നു. ഇതാണ് തെറ്റായി പ്രചരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ ആരോഗ്യാവസ്ഥ നിലവില്‍ തൃപ്തികരമാണ്.

Story Highlights: fact check about rabies stricken child in ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement