സ്ഫടികത്തിൽ അഭിനയിക്കാനായത് ഒരു നിയോഗമായിരുന്നു; സ്ഫടികം റീ റിലീസിന് ആശംസകൾ നേർന്ന് മോഹൻ ലാൽ

28 വർഷത്തിന് ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം, തീയേറ്റർ റീലീസിനൊരുങ്ങുമ്പോൾ ആശംസ നേർന്ന് നടൻ മോഹൻ ലാൽ. ചിത്രത്തിൽ അഭിനയിക്കാനായത് ഒരു നിയോഗമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു. ചില മാറ്റങ്ങളോടെയാണ് സ്ഫടികം റീ റിലീസിനെത്തുന്നതെന്ന് സംവിധായകൻ ഭദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ( Spadikam re-release Mohan Lal Response ).
ഫെബ്രുവരി 9 ന് നൂതന 4 കെ ഡോൾബി ശബ്ദ-ദൃശ്യ മികവോടെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രം സ്ഫടികം റീ റിലീസ് ചെയ്യും. 1995 ൽ പുറത്തിറങ്ങിയ സ്ഫടികം തുടർച്ചയായി 225 ദിവസം തീയേറ്ററിൽ പ്രദർശിപ്പിച്ചു. ആടുതോമയും ചാക്കോ മാഷും ചെകുത്താൻ ലോറിയുമാെക്കെ ജനമനസിൽ ചിരപ്രതിഷ്ഠ നേടി.
Read Also:ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ സിനിമ; ‘മലൈക്കോട്ടൈ വാലിബൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഈ കഥാപാത്രങ്ങൾ കാലാതീതമായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടുന്നത് നിയോഗമാണെന്നും അത്തരം ഒരു ചിത്രത്തിൽ അഭിനയിക്കാനായത് ഭാഗ്യമാണെന്നും മോഹൻലാൽ പറഞ്ഞു. സാങ്കേതിക വിദ്യ ഇത്രത്തോളം വികസിക്കാതിരുന്ന കാലത്ത് സ്ഫടികം മികവോടെ പൂർത്തിയാക്കിയ സംവിധായകനെ അഭിനന്ദിക്കുകയാണെന്ന് മോഹൻ ലാൽ പറഞ്ഞു.
ഒരുകോടി മുടക്കി പുറത്തിറക്കുന്ന സ്ഫടികം 4 കെ യെക്കുറിച്ച് സംവിധായകൻ ഭദ്രന് പറയാനുള്ളത് ഇതാണ്. തോമാച്ചായന്റെ ബുള്ളറ്റ് ശബ്ദം നെഞ്ചിടിപ്പ് പോലെ തീയേറ്ററുകളിൽ ഇരമ്പിയാർക്കാൻ ഇനി ദിവസങ്ങൾ മാത്രം. 4 കെ മിഴിവോടെ ആട് തോമയുടെ റെയ്ബാൻ ഗ്ലാസും പിരിച്ചു വച്ച മീശയും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ മാസ് ഡയലോഗുകൾക്ക് ഇനി ഡോൾബി അറ്റ്മോസിന്റെ മൂർച്ചയും കൈവരും.
Story Highlights: Spadikam re-release Mohan Lal Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here