പിങ്ക് കാരവൻ റൈഡ്; ദുബൈയിൽ റോഡുകൾ അടച്ചിട്ടു

സ്തനാർബുദ ബോധവത്കരണത്തിനായി കുതിര സവാരി നടത്തുന്ന പിങ്ക് കാരവൻ റൈഡ് ഞായറാഴ്ച നഗരത്തിലൂടെ കടന്ന് പോകുന്നതിനാൽ ഗതാഗത നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ചില റോഡുകൾ അടച്ചിടും. pink caravin ride road closure announced dubai
സ്തനാർബുദ ബോധവൽക്കരണ പദ്ധതിയായ പിങ്ക് കാരവൻ റൈഡ് യുഎഇയിലൂടെ കുതിരസവാരി നടത്തി നാളെ ദുബായിൽ അവസാനിക്കും. ഇന്ന് പകൽ മൂന്ന് വ്യത്യ്സ്ത ഘട്ടങ്ങളിലാണ് ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്റ്റേജ് 1: രാവിലെ 8 മുതൽ 10.30 വരെ
കടന്നു പോകുന്ന റോഡുകൾ: അൽ സുകൂക്ക് സ്ട്രീറ്റ്, അൽ ബൂർസ സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൗളർ, അൽ യമാമ സ്ട്രീറ്റ്
സ്റ്റേജ് 2: 11.15 മുതൽ 1 വരെ
കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് സ്ട്രീറ്റും ജെബിആറിലെ വാക്കും
സ്റ്റേജ് 3: ഉച്ച കഴിഞ്ഞ് 3 മുതൽ 4 വരെ
അൽ മുൽതഖ 1 സ്ട്രീറ്റ്, അൽ എൻജാസ് സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ്, അൽ മദീന സ്ട്രീറ്റ്. സിറ്റി വാക്കിന് സമീപം ഈ റോഡുകൾ അടച്ചിടും.
Story Highlights: pink caravin ride road closure announced dubai