Advertisement

കോട്ടയത്ത് ബാറിന് മുന്നിൽ തോക്കുമായെത്തി വെടിയുതിർത്ത രണ്ടുപേർ പിടിയിൽ; കൗതുകത്തിന്‌ വേണ്ടിയാണ് വെടിവെച്ചതെന്ന് പ്രതികൾ

February 7, 2023
Google News 2 minutes Read
Two persons arrested for firing in bar

കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം.

ബൈക്കിൽ എത്തിയ യുവാക്കൾ കോതനല്ലൂരിലെ ബാറിന് മുന്നിൽവെച്ച് എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്ത ശേഷം കടന്ന് കളയുകയായിരുന്നു. സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്രകാരം കൗതുകത്തിന്‌ വേണ്ടിയാണ് വെടിയുതിർത്തത് എന്നാണ് പ്രതികൾ പറയുന്നത്.

Read Also:കൊച്ചി പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസ്; എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം

എന്നാൽ കൗതുകം അല്പം കൂടിയത്തോടെ ബാർ ഉടമ പൊലീസിൽ പരാതി നൽകി. സംഭവത്തിന്‌ ശേഷം മുങ്ങിയ ജയ്മോൻ, ജോബിൻ എന്നിവരെ കടുത്തുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതികളിൽ ഒരാളായ ജോബിൻ സാബുവിന് കുറവിലങ്ങാട് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights: Two persons arrested for firing in bar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here