Advertisement

രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: കെ.സുരേന്ദ്രൻ

February 8, 2023
Google News 2 minutes Read
k surendran

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. പാർട്ടി ജില്ലാ കമ്മിറ്റി യോഗം പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(k surendran against kerala budget 2023)

എട്ട് വർഷം കൊണ്ട് ബി ജെ പി ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. പട്ടിണി പൂർണമായും ഇല്ലാതായി.എന്നാൽ ഇടതുഭരണത്തിൽ കേരളം കിതക്കുകയാണ്. വ്യവസായ രംഗത്തും കാർഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും കേരളം തകർച്ചയെ നേരിടുകയാണ്.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

കൃഷി നിലച്ചു. സംരംഭകർ നിരാശരാണ്. കടം വാങ്ങി ധൂർത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി.ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേല്പിക്കുകയാണ് സംസ്ഥാന ബജറ്റ്.സുരേന്ദ്രൻ പറഞ്ഞു.

Story Highlights: k surendran against kerala budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here