റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ; ഇനി ഇഎംഐ കൂടും

റിപ്പോ നിരക്ക് 25 ബെയ്‌സിസ് പോയിന്റ് ഉയർത്തി റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും. ( rbi increases repo rate again )
പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കൊവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വർധിപ്പിക്കാതെ രണ്ട് വർഷക്കാലത്തോളം 4% ൽ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഈ കണക്ക് 5.27% ൽ എത്തിയിരുന്നു. ഇത് തിരികെ നാല് ശതമാനത്തിൽ എത്തിക്കാനാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: റിപ്പോ നിരക്ക് ഉയന്നതോടെ ലോൺ അടവും കൂടി; ഇനി പ്രതിമാസം എത്ര അടയ്ക്കണം ?
പലിശ നിരക്ക് ഉയർന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇതോടെ പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.
Story Highlights: rbi increases repo rate again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here