Advertisement

നികുതിയടവ് വൈകി; അദാനി വിൽമർ കമ്പനിയിൽ റെയ്ഡ്

February 9, 2023
Google News 2 minutes Read

ഹിമാചൽ പ്രദേശിൽ അദാനി വിൽമർ കമ്പനിയിൽ റെയ്ഡ്. ആദായ നികുതി വകുപ്പിന്റേതാണ് റെയ്‌ഡ്‌. നികുതി അടവ് വൈകിയതിനെ തുടർന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ പരിശോധന. ഹിമാചൽ പ്രദേശിലെ കമ്പനികളിലാണ് റെയ്‌ഡ്‌ നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് റൈഡ് നടന്നത്. (gst raid in adani wilmar group)

ഗോഡൗണുകളിലെ രേഖകൾ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടർന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വർഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

അതേസമയം രണ്ട് അദാനി ഗ്രൂപ്പ് കമ്പനികള്‍ ബുധനാഴ്ച തങ്ങളുടെ ത്രൈമാസ വരുമാനം പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അദാനി പവറിന്റെ ലാഭം 96% ഇടിഞ്ഞ് 9 കോടി രൂപയായപ്പോള്‍, മൂന്നാം പാദത്തില്‍ അദാനി വില്‍മാറിന്റെ അറ്റാദായം 16 ശതമാനം ഉയര്‍ന്ന് 246.16 കോടി രൂപയിലുമെത്തി.

കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉയര്‍ന്നതും ഊര്‍ജ്ജ ലഭ്യത കുറഞ്ഞതുമാണ് അദാനി പവറിന്റെ ലാഭം ഇടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അദാനി കമ്പനി 218 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

Story Highlights: gst raid in adani wilmar group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here