Advertisement

ഭീകരതയും കലാപവും നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാർ വിജയിച്ചു: അമിത് ഷാ

February 11, 2023
Google News 2 minutes Read

ജമ്മു കശ്മീരിലെ തീവ്രവാദം, വടക്കുകിഴക്കൻ കലാപം, ഇടതുപക്ഷ നക്‌സലിസം എന്നിവ നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാർ വിജയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ആഭ്യന്തര സുരക്ഷയിൽ രാജ്യം നിരവധി ഉയർച്ച താഴ്ചകളും വെല്ലുവിളി നിറഞ്ഞ സമയങ്ങളും കണ്ടിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ഹൈദരാബാദിൽ ഇന്ത്യൻ പൊലീസ് സർവീസിലെ ട്രെയിനി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ട് ലോകത്തിന് മുന്നിൽ വിജയകരമായ ഒരു മാതൃക ബിജെപി സൃഷ്ടിച്ചു. ഇന്ത്യ ഗവൺമെന്റിന്റെ ഏജൻസികളുടെ നേതൃത്വത്തിൽ രാജ്യത്തുടനീളമുള്ള പൊലീസ് സേനകൾ പിഎഫ്ഐ പോലുള്ള സംഘടനകൾക്കെതിരെ ഒറ്റ ദിവസം കൊണ്ട് വിജയകരമായ ഓപ്പറേഷൻ നടത്തി. ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത എത്രത്തോളം ശക്തമാണെന്ന് ഇത് തെളിയിക്കുന്നതായും ഷാ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെയുള്ള സഹിഷ്ണുതയില്ലാത്തതും ഭീകരവിരുദ്ധ നിയമങ്ങൾക്കായുള്ള ശക്തമായ ചട്ടക്കൂട്, ഏജൻസികളെ ശക്തിപ്പെടുത്തൽ, ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺവൊക്കേഷൻ പരേഡിൽ ആകെ 195 ഓഫീസർ ട്രെയിനികൾ പങ്കെടുക്കുന്നുണ്ടെന്നും ഇതിൽ 29 ഓഫീസർ ട്രെയിനികൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും എസ്‌വിപിഎൻപിഎ ഡയറക്ടർ എ.എസ് രാജൻ അറിയിച്ചു.

Story Highlights: Our Government Successful In Controlling Terror, Insurgency: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here