ത്രിപുരയില്‍ ചൂടേറിയ പ്രചാരണം; പ്രധാനമന്ത്രി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്യും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് സുനിത് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശര്‍മ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവര്‍ പ്രധാനമന്ത്രിയെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുമെന്ന് സുനിത് സര്‍ക്കാര്‍ വ്യക്തമാക്കി. (pm narendra modi to address two rallies in Tripura)
ധലായ് ജില്ലയിലെ അംബാസയില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ റാലിയിലും ഇതിന് ശേഷം ഗോമതിയിലെ രണ്ടാം റാലിയിലും മോദി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഗോമതിയിലെ റാലി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. റാലികളില്‍ ത്രിപുര ബിജെപി അധ്യക്ഷന്‍ രജിബ് ഭട്ടാചാര്യ ഉള്‍പ്പെടെ പങ്കെടുക്കും.
Read Also: നിയമസഭാ തെരഞ്ഞെടുപ്പ്; നാഗാലാൻഡിൽ 30 കോടിയിലധികം രൂപ ഇഡി പിടിച്ചെടുത്തു
അധികാരത്തിലേറിയാല്‍ പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ ബിജെപി വാഗ്ദാനം ചെയ്യുന്നത്. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍, പി എം ഉജ്ജ്വല യോജന വഴി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറെക്കാലം ഒറ്റയ്ക്ക് സംസ്ഥാനം ഭരിച്ച സിപിഐഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
Story Highlights: pm narendra modi to address two rallies in Tripura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here