ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് ഇരുപതാം പിറന്നാൾ ദിനത്തിൽ

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറിയിലെ ജീവനക്കാരിയായിരുന്നു ജയ്ഷീൽ ചുമ്മി. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടമുണ്ടായത്. യുവതിയുടെ ഇരുപതാം പിറന്നാൾ ദിനത്തിലാണ് അപകടമുണ്ടായി മരണം സംഭവിച്ചത്.
Read Also: കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീണ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അപകടം സംഭവിച്ച ഉടൻ തന്നെ ജയ്ഷീൽ ചുമ്മിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Story Highlights: woman died after her shawl trapped in grinder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here