Advertisement

സുപ്രിം കോടതി മുൻ ജഡ്ജി അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായി

February 12, 2023
Google News 2 minutes Read
justice nazeer andhra governor

സുപ്രിം കോടതി മുൻ ജഡ്ജി സയ്ദ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായി. നിലവിലെ ആന്ധ്ര ഗവർണറായ ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഡ് ഗവർണറായി നിയമിച്ചു. അബ്ദുൽ നസീർ കഴിഞ്ഞ മാസം നാലിനാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ചത്. (justice nazeer andhra governor)

2017 ൽ കർണാടക ഹൈക്കോടതിയിൽ നിന്നാണ് ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രിം കോടതിയിലെത്തുന്നത്. ബാബരി പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രാവശിഷ്ടങ്ങളുള്ള ഇടമാണെന്നും അത് രാമക്ഷേത്ര ട്രസ്റ്റിനു വിട്ടുനൽകണമെന്നും നിലപാടെടുത്ത അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു. മുത്തലാക്ക്, കെഎസ് പുട്ടസ്വാമി കേസ് തുടങ്ങി മറ്റ് സുപ്രധാന വിധികളിലും അദ്ദേഹം പങ്കാളി ആയിട്ടുണ്ട്.

അയോധ്യ രാമക്ഷേത്രത്തിന്റെ പണി 2024 ന് മുൻപ് പൂർത്തിയാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി 1 ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു.

Read Also: രാമക്ഷേത്ര നിർമ്മാണം: 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലെത്തി

ത്രിപുരയിലെ ബിജെപിയുടെ പ്രചരണ റാലിയിൽ വച്ചാണ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം വൈകിച്ചത് കോൺഗ്രസ് ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കമ്മ്യൂണിസം ലോകത്ത് നിന്ന് അകന്നപ്പോൾ, കോൺഗ്രസ് രാജ്യത്ത് നിന്ന് അകന്നുവെന്നും,മൂന്ന് പതിറ്റാണ്ട് സിപിഐഎം സംസ്ഥാനം ഭരിച്ചിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല എന്നും അമിത് ഷാ വിമർശിച്ചു.

2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിർമാണത്തിനായി തറക്കല്ലിട്ടത്. മൂന്ന് നിലകളിലായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഒന്നാം നിലയിലാകും രാം ദർബാർ. 360 അടി നീളവും 235 അടി വീതിയുമാണ് ആകെ അളവ്. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.

രാജസ്ഥാനിൽ നിന്നുള്ള പിങ്ക് മണൽക്കല്ലാണ് ക്ഷേത്ര ചുവരുകൾക്ക് ഉപയോഗിക്കുന്നത്. രാജസ്ഥാനിലെ മക്രാന മലനിരകളിൽ നിന്നുള്ള വെള്ള മാർബിളുകൾ ശ്രീകോവിലിൽ ഉപയോഗിക്കുമെന്ന് ക്ഷേത്രനിർമ്മാണ ചുമതലയുള്ള രാമജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു. 8 മുതൽ 9 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത മണൽക്കല്ലുകൾ, 6.37 ലക്ഷം ക്യുബിക് അടി കൊത്തുപണികളില്ലാത്ത കരിങ്കല്ല്, 4.70 ലക്ഷം ക്യുബിക് അടി കൊത്തിയെടുത്ത പിങ്ക് മണൽക്കല്ല്, 13,300 ക്യുബിക് അടി മക്രാന വെള്ള കൊത്തുപണികളുള്ള മാർബിൾ എന്നിവ ക്ഷേത്ര പദ്ധതിക്കായി ഉപയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

Story Highlights: justice abdul nazeer andhra pradesh governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here