Advertisement

രാമക്ഷേത്ര നിർമ്മാണം: 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലെത്തി

February 2, 2023
Google News 5 minutes Read

ശ്രീരാമന്റെയും ജാനകി ദേവിയുടെയും വിഗ്രഹം കൊത്തിയെടുത്ത് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിനുള്ള രണ്ട് അപൂർവ പാറകൾ അയോധ്യയിലെത്തിച്ചു. നേപ്പാളിൽ നിന്ന് ബുധനാഴ്ച വൈകിയാണ് 60 ദശലക്ഷം വർഷം പഴക്കമുള്ള അപൂർവ ശാലിഗ്രാം പാറകൾ അയോധ്യയിലെത്തിയത്. പുണ്യനഗരത്തിലെ സന്യാസിമാർ ഇന്ന് ദേവശിലകളെ ആദരിക്കുകയും സമർപ്പിക്കുകയും ചെയ്യും.

60 ദശലക്ഷം വർഷം പഴക്കമുള്ള ഈ ശാലിഗ്രാം പാറകൾ നേപ്പാളിൽ നിന്ന് രണ്ട് വ്യത്യസ്ത ട്രക്കുകളിലായാണ് അയോധ്യയിലെത്തിച്ചത്. ഒരു പാറയ്ക്ക് 26 ടൺ ഭാരമുണ്ടെന്നും മറ്റൊന്നിന് 14 ടൺ ഭാരമുണ്ടെന്നും റിപ്പോർട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ സെക്രട്ടറി രാജേന്ദ്ര സിംഗ് പങ്കജാണ് നേപ്പാളിലെ മുസ്താങ് ജില്ലയിൽ നിന്നുമാണ് ഇവ കൊണ്ടുവന്നത്. സന്യാസിമാരും നാട്ടുകാരും ചേർന്ന് ആചാരങ്ങൾ അർപ്പിച്ചും മാലകളാൽ അലങ്കരിച്ചും കല്ലുകൾ സ്വീകരിച്ചു.

നേപ്പാളിലെ മുസ്താങ് ജില്ലയിലെ സാലിഗ്രാമയ്ക്ക് സമീപമുള്ള ഗണ്ഡകി നദിയിൽ നിന്നാണ് ഈ പാറകൾ കണ്ടെത്തിയത്. ഈ കല്ലിൽ കൊത്തിയെടുത്ത ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുമെന്നും അടുത്ത വർഷം ജനുവരിയിലെ മകരസംക്രാന്തി ഉത്സവത്തോടെ ഇത് തയ്യാറാകുമെന്നും അധികൃതർ പിടിഐയോട് പറഞ്ഞു.

അതിനിടെ രാമക്ഷേത്ര നിർമാണ സമിതിയുടെ ദ്വിദിന യോഗം അയോധ്യയിൽ ആരംഭിച്ചു. ക്ഷേത്രനിർമാണത്തിന്റെ പുരോഗതി അവലോകനം ചെയ്‌തതായും ഭഗവാന്റെ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതും കൊത്തുപണി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. കൺസ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ പങ്കെടുത്തു.

Story Highlights: Rare Shaligram rocks reach Ayodhya from Nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here