കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് ലഭിച്ചേക്കും

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലിസിന് ലഭിച്ചേക്കും. ആശുപത്രിയിലെ ചില സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ജീവനക്കാരുടേയും ആശുപത്രിയിലെ മറ്റ് കൂട്ടിരിപ്പുകാരുടേയും മൊഴിയും രേഖപ്പെടുത്തും. സംഭവത്തിൽ വിശദമായ റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷനും എസ് സി എസ് ടി കമ്മിഷനും ആവശ്യപ്പെട്ടിരുന്നു. വിശ്വനാഥനെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുകയാണ്. (kozhikode suicide man postmortem)
Read Also: വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ; ആദിവാസി യുവാവിൻ്റെ മരണം കൊലപാതകമെന്ന് കുടുംബം
സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വിശ്വനാഥന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ രാഘവൻ 24നോട് പറഞ്ഞു.. മർദിച്ചു കൊലപ്പെടുത്തിയതാണ്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരൻ പറഞ്ഞു.
സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് പൊലീസ് എസിപിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട് തേടി. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആൾക്കൂട്ട മർദ്ദനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസിപി അറിയിച്ചു.
കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. ആൾക്കൂട്ട കൊലപാതകമാണെന്ന് ടി.സിദ്ദിഖു ആരോപിച്ചു.
Story Highlights: kozhikode suicide man postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here