Advertisement

തുർക്കിക്കും സിറിയക്കും കൈത്താങ്ങുമായി മലയാളി സംഘടനകൾ; അഭിനന്ദനവുമായി തുർക്കി- സിറിയൻ അബാസിഡർമാർ

February 13, 2023
Google News 2 minutes Read
Malayali organizations to help Turkey and Syria

ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കിയിലേയും സിറിയയിലേയും ജനതക്ക് കൈത്താങ്ങുമായി ബഹ്റൈനിലെ മലയാളി സംഘടനകൾ. മലയാളി സമൂഹത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഇരു രാജ്യങ്ങളുടെയും അബാസിഡർമാർ അഭിനന്ദിച്ചു. Malayali organizations to help Turkey and Syria

കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായമായി ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ കൂടാതെ നിത്യോപയോഗ സാമഗ്രികൾ എന്നിവ ബഹ്റൈനിലെ തുർക്കിഷ് അംബാസിഡർ ഹെർ എക്സലൻസി എസിൻ കാകിലിന് കൈമാറി. ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ, ഫഹദാൻ ഗ്രൂപ്പ് എംഎംഎ എന്നിവർ സഹായങ്ങൾക്ക് പ്രായോജികരായി.

Read Also: തുർക്കി ഭൂകമ്പം; സഹായഹസ്തവുമായി വോയിസ് ഓഫ് ബഹ്റൈൻ

കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ അടിയന്തിര യോഗം ചേർന്ന് ജില്ല / ഏരിയ, മണ്ഡലം ഘടകങ്ങൾ, മനാമ സൂക് / മനാമ സെൻട്രൽ മാർക്കറ്റ് എന്നീ കമ്മിറ്റികൾ മുഖേന 48 മണിക്കൂർ കൊണ്ട് പുതപ്പുകൾ, തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ, തലയിണ, കിടക്ക, അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങൾ എന്നിവ അടങ്ങിയ ഏതാണ്ട് അരക്കോടിയിൽ അധികം രൂപയുടെ മുല്യമുള്ള അടിയന്തര സഹായ വസ്തുക്കൾ തുർക്കി-സിറിയൻ എമ്പസികളിൽ എത്തിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് എ.പി ഫൈസൽ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി കെ. പി. മുസ്തഫ, ട്രഷറർ റസാഖ് മൂഴിക്കൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, ഷരീഫ് വില്യാപ്പള്ളി, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവരും മറ്റ് കെഎംസിസി പ്രവർത്തകരും പ്രവർത്തനങ്ങളിൽ കൈകോർത്തു.

ഒഐസിസിയുടെ ആഭിമുഖ്യത്തിൽ അംഗങ്ങളിൽ നിന്നും, ഹമാദ് ടൌൺ സൂക്ക്, ഗുദൈബിയ എന്നീ സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ, ബ്ലാങ്കറ്റുകൾ, ബെഡുകൾ, മറ്റ് വസ്ത്രങ്ങൾ, ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ദേശീയ വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയംചേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ഫിറോസ് നങ്ങാരത്ത് എന്നിവർ തുർക്കി എംബസി അധികൃതർക്ക് കൈമാറി.

Story Highlights: Malayali organizations to help Turkey and Syria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here