Advertisement

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ

February 15, 2023
Google News 2 minutes Read
advocate saiby jose on unni mukundan case

നടൻ ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ ശബ്ദസന്ദേശം ഉണ്ടെന്ന വാദവുമായി അഭിഭാഷകൻ അഡ്വ. സൈബി ജോസ് കിടങ്ങൂർ. പരാതിക്കാരി ഇ-മെയിൽ വഴി ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചെന്നും സൈബി കോടതിയെ അറിയിച്ചു. ( advocate saiby jose on unni mukundan case )

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ നടപടികൾക്ക് 2021ൽ അനുവദിച്ച സ്റ്റേ കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ ബാബു പിൻവലിച്ചിരുന്നു.

വിചാരണ നടപടികളുടെ ഭാഗമായി മജിസ്‌ട്രേറ്റ് കോടതി കുറ്റം ചുമത്തിയപ്പോൾ നടത്തിയ പരാമർശങ്ങൾ കേസിനെ ബാധിക്കുമെന്ന് അഡ്വ. സൈബി കോടതിയെ അറിയിച്ചു. തുടർന്ന് കേസ് നാളത്തേക്ക് പരിഗണിക്കാൻ മാറ്റി.

Story Highlights: advocate saiby jose on unni mukundan case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here