Advertisement

പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ

February 18, 2023
Google News 4 minutes Read
manju warrier buys new bmw bike

പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര. ( manju warrier buys new bmw bike )

ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.

Read Also: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി

നേരത്തെ തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു മഞ്ജു.

പുതിയ ബൈക്കിന് പുറമെ സ്വന്തമായി മാരുതി ബലേനോയും, റേഞ്ച് റോവറുമുണ്ട് താരത്തിന്. ഇതിന് പുറമെ മിനി കൂപ്പറിന്റെ ഇലക്ട്രിക് വാഹനവും താരം സ്വന്തമാക്കിയിരുന്നു. കസ്റ്റം പെയിന്റിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മിനി കൂപ്പർ എസ്ഇയാണ് മഞ്ജുവിന്റെ പക്കലുള്ളത്. 47.20 ലക്ഷം രൂപയാണ് മിനി കൂപ്പർ എസ്ഇയുടെ എക്‌സ് ഷോറൂം വില.

Story Highlights: manju warrier buys new bmw bike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here