Advertisement

വീടിന്റെ അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ക്രൂരമായി മർദിച്ചു; പ്രതി പിടിയിൽ

February 19, 2023
Google News 2 minutes Read
Assault case in kollam One person arrested

വീടിന്റെ അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായി. കൊല്ലം കൊട്ടിയത്താണ് സംഭവം. കൊട്ടിയം, ആദിച്ചനല്ലൂർ സനോജ് ഭവനിൽ സജുവിനെയാണ് (34) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: ട്രെയിനിൽ നിന്ന് ഐഫോൺ മോഷ്ടിച്ചു, ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസെത്തി; ആലപ്പുഴ സ്വദേശി പിടിയിൽ

കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം സജുവിന്റെ വീടിനോട് ചേർന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്. ലാലുവിന്റെ മുഖത്തും തലയോട്ടിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ത്രീകൾക്ക് നേരെയുളള കൈയ്യേറ്റം, നരഹത്യാശ്രമം, അടിപിടി, അക്രമം, തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Story Highlights: Assault case in kollam One person arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here