Advertisement

‘വാങ്ങിയതിന്റെ ഇരട്ടി തിരിച്ചുകൊടുത്തു, അവസാനം പറ്റിച്ചു’; ബഹ്‌റൈനില്‍ മലയാളി യുവാവിന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

February 19, 2023
Google News 3 minutes Read
Family complains about Malayali youth rajeevan's suicide in Bahrain

ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത മലപ്പുറം സ്വദേശിയുടെ മരണത്തില്‍ മലയാളിക്കെതിരെ ആരോപണവുമായി മരിച്ച രാജീവന്റെ കുടുംബം രംഗത്ത്. മനാമയിലെ കടയിലെ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്‍ പച്ചാട്ട് (40)ആണ് മരിച്ചത്. രാജീവന്റെ മരണത്തില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 26ന് വൈകിട്ട് രാജീവനെ ഹമലയിലെ താമസ സ്ഥലത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.Family complains about Malayali youth rajeevan’s suicide in Bahrain

രാജീവന്റെ മരണത്തില്‍ ഉത്തരവാദിയായ മലപ്പുറം തിരൂര്‍ സ്വദേശിക്കെതിരെയാണ് ഭാര്യ സിംജിഷ ഇന്ത്യന്‍, ബഹ്‌റൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ബഹ്റൈനിലെ മദീനത് ഹമദിൽ ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയില്‍ നിന്ന് രാജീവന്‍ പണം പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷമാണ് രാജീവന്റെ മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. തിരൂര്‍ സ്വദേശിക്കും ബന്ധുവിനും വാട്‌സ്ആപ് സന്ദേശമയച്ച ശേഷമായിരുന്നു രാജീവന്റെ ആത്മഹത്യ.

തന്റെ മരണത്തിന് ഉത്തരവാദി തിരൂര്‍ സ്വദേശിയാണെന്നും എല്ലാം അവസാനിപ്പിക്കുമെന്നും രാജീവന്‍ ശബ്ദസന്ദേശത്തില്‍ പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഇരട്ടി തിരിച്ചുകൊടുത്തു. അവസാനം എന്നെ പറ്റിച്ചു. ഞാന്‍ മരിച്ചാല്‍ എന്റെ പണം എന്റെ കുടുംബത്തിന് നല്‍കണം. അല്ലെങ്കില്‍ നിങ്ങളുടെ കുടുംബമെടുത്തോളൂ എന്നും വാട്‌സ്ആപ് സന്ദേശത്തില്‍ പറയുന്നു. തനിക്ക് ജോലിയില്ലെന്നും ജീവിക്കാന്‍ കുടുംബത്തിന് മറ്റ് വഴികളില്ലെന്നും രാജീവന്റെ ഭാര്യ പറഞ്ഞു.

Read Also: കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്. സിതാരയുടെ ഭർത്താവ് ദുബൈയിൽ മരിച്ചു

പത്ത് വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്നു രാജീവന്‍. സഹോദരീ ഭര്‍ത്താവിന്റെ കൂടെയായിരുന്നു ജോലി. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്തത്. കടം വാങ്ങിയപ്പോള്‍ ഒപ്പിട്ട് നല്‍കിയെ വെള്ളപ്പേപ്പര്‍ കാണിച്ചായിരുന്നു തിരൂര്‍ സ്വദേശി രാജീവനെ ഭീഷണിപ്പെടുത്തിയിരുന്നത്. രാജീവന്റെ മരണശേഷമാണ് വാട്‌സ്ആപ് സന്ദേശം പുറത്തുവരുന്നത്. തുടര്‍ന്ന് സഹോദരി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നാലും ഒന്‍പതും വയസുള്ള രണ്ട് മക്കളും ഭാര്യയും മാതാപിതാക്കളുമാണ് രാജീവനുള്ളത്.

Story Highlights: Family complains about Malayali youth rajeevan’s suicide in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here