11 കുട്ടികള്‍ക്ക് ജന്മം നല്‍കി, ഒടുവില്‍ വന്ധ്യംകരണം; യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍ത്താവ്

11 കുട്ടികള്‍ക്ക് ജന്മം നല്‍കി ശേഷം വന്ധ്യംകരണം നടത്തിയതിന് ആദിവാസി യുവതി വീട്ടില്‍ നിന്ന് പുറത്താക്കി ഭര്‍ത്താവ്. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം. തന്റെ ആഗ്രഹത്തിന് വിരുദ്ധമായി ഭാര്യ വന്ധ്യംകരണം നടത്തിയതിനാണ് ഭര്‍ത്താവിന്റെ പ്രതികാര നടപടി.husband throws wife out of home for opts birth control operation
38കാരിയായ ജാനകി ദെഹുരി എന്ന യുവതിക്കാണ് ദാരുണമായ അനുഭവമുണ്ടായത്. വീട്ടില്‍ നിന്ന് മക്കള്‍ക്കൊപ്പമാണ് ജാനകിയെ ഭര്‍ത്താവ് ഇറക്കി വിട്ടത്. മൂന്ന് ദിവസത്തോളം ഇവരെ വീട്ടില്‍ കയറ്റാന്‍ ഇയാള്‍ തയ്യാറായിരുന്നുമില്ല.
പതിനൊന്ന് കുട്ടികളെ പ്രസവിച്ചതോടെ യുവതിയുടെ ആരോഗ്യാവസ്ഥയും മോശമായി തുടങ്ങിയിരുന്നു. തുടര്‍ന്ന് പ്രദേശവാസിയായ ആശാ വര്‍ക്കറാണ് വന്ധ്യംകരണം നടത്താന്‍ ജാനകിയെ ഉപദേശിച്ചത്. എന്നാല്‍ ഇതറിഞ്ഞ ഭര്‍ത്താവ് ഇവരെ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ കയറ്റില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇത് എതിര്‍ത്ത് ഓപറേഷന്‍ ചെയ്തതിനാണ് പുറത്താക്കല്‍ നടപടി.
Read Also: വീടിന്റെ അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തയാളെ ക്രൂരമായി മർദിച്ചു; പ്രതി പിടിയിൽ
അതേസമയം തങ്ങള്‍ ഭൂയാന്‍ സമുദായത്തില്‍ പെട്ടവരാണെന്നും സ്ത്രീകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയാല്‍ പൂര്‍വികര്‍ക്ക് വെള്ളം ലഭിക്കില്ലെന്നാണ് വിശ്വാസമെന്നുമാണ് ജാനകിയുടെ ഭര്‍ത്താവ് റാബി ദെഹൂരിയുടെ പ്രതികരണം. അടിക്കടിയുള്ള ഗര്‍ഭധാരണം ജാനകിയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് ആശാ വര്‍ക്കര്‍ ബിജയ്‌ലക്ഷ്മി ബിസ്വാള്‍ പറഞ്ഞു.
Story Highlights: husband throws wife out of home for opts birth control operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here