കൊടൈക്കനാലിൽ വർണം വിരിയിച്ച് പക്ഷിക്കൂട്ടം; കൊവിഡിന് ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധന

തമിഴ്‌നാട് കൊടൈക്കനാലിൽ ഇത് പക്ഷികൾ വിരുന്നെത്തുന്ന കാലമാണ്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മലനിരകളിൽ വർണം വിരിക്കുന്നത് ഇപ്പോൾ പക്ഷികളാണ്. കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം പക്ഷികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. ( variety birds arrived at kodaikanal )
ബോംബൈ ഒയാസിസ്, സംഗതൻ ഒയാസിസ്, ടൈഗർ ഒയാസിസ്, ലാഫിങ് ത്രഷ് , വംശനാശ ഭീഷണി, നേരിടുന്ന വിവിധ തരം കുരുവികൾ, ഇങ്ങനെ നീളുകയാണ് കൊടൈക്കനാലിൽ വിരുന്നെത്തിയ പക്ഷിക്കൂട്ടങ്ങളുടെ പേരുകൾ. കൊടൈക്കനാലിൽ ധാരാളമായി കണ്ടുവന്നിരുന്ന അങ്ങാടിക്കുരുവികൾ ഒരു ഘട്ടത്തിൽ അരങ്ങൊഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവയുടെ എണ്ണത്തിലും വലിയ വർധനവുണ്ട്.
കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷമാണ് ഈ മാറ്റം. ഇതിനു പ്രധാന കാരണമായി പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്, അന്തരീക്ഷ മലിനീകരണം കുറഞ്ഞതാണ് കാരണമെന്ന്.
കൊടൈക്കനാലിന്റെ ഭംഗി ആവോളം നുകരാനെത്തുന്ന സഞ്ചാരികൾക്കിപ്പോൾ, കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ചയായി മാറുകയാണ് ഈ വർണ പക്ഷികൾ.
Story Highlights: variety birds arrived at kodaikanal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here