Advertisement

എകെ ആൻ്റണിയും ഉമ്മൻ ചാണ്ടിയും സ്ഥാനമൊഴിയും; രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്

February 21, 2023
Google News 1 minute Read

രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പ്രവർത്തക സമിതി അംഗങ്ങളാകും എന്നാണ് സൂചന. രമേശ് ചെന്നിത്തലയെ പ്രവർത്തക സമിതി അംഗവും മുല്ലപ്പള്ളി രാമചന്ദ്രനെ പ്രത്യേക ക്ഷണിതാവും ആയാണ് ഉൾപ്പെടുത്തുക.

കോൺഗ്രസ് നേതൃത്വം പരിഗണിയ്ക്കുന്ന കേരളത്തിൽ നിന്നുള്ള പേരുകളിൽ ആദ്യപേരുകാരാണ് ഇരുവരും. എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും പ്രവർത്തക സമിതിയിൽ നിന്ന് ഒഴിയും. ശശി തരൂർ ഔദ്യോഗിക പട്ടികയുടെ ഭാഗമായേക്കുമെന്നും സൂചനയുണ്ട്. കൊടിക്കുന്നിൽ സുരേഷിന് സുപ്രധാന സംഘടന ചുമതല നൽകാനും ധാരണയുണ്ട്.

Story Highlights: cwc mullappally chennithala congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here