Advertisement

യുഡിഎഫ് –ജമാ അത്തെ ഇസ്​ലാമി ബന്ധം; മുഖ്യമന്ത്രിയുടേത് വിചിത്ര ആരോപണം; പി.കെ. കുഞ്ഞാലിക്കുട്ടി

February 21, 2023
Google News 3 minutes Read

യുഡിഎഫ് –ജമാ അത്തെ ഇസ്​ലാമി ബന്ധമെന്ന സിപിഐഎം ആരോപണം വിചിത്രമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ധനസെസ് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് വഴിതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിലവിലെ വിഷയങ്ങളെ വഴിതിരിച്ച് വിടാനുള്ള ശ്രമം. 42 വർഷമായി മാഅത്തെ ഇസ്‍ലാമി സിപിഐഎമ്മിനൊപ്പമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.(kunhalikkutty on cm allegation rss jamate islami discussion)

അതേസമയം കോൺഗ്രസ്, മുസ്‌ലിം ലീഗ് വെൽഫയർ പാർട്ടി ത്രയമാണ് ചർച്ചയ്ക്ക് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. എന്നാല്‍ അസംബന്ധമാണ് മുഖ്യമന്ത്രി പറയുന്നതെന്നും 42 വര്‍ഷമായി സിപിഐഎം സഹയാത്രികരാണ് ജമാഅത്തെ ഇസ്‍ലാമിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

ജമാഅത്തെ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതില്‍ യുഡിഎഫിനും ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം അസംബന്ധമെന്ന് വിഡി സതീശന്‍ പ്രതികരിച്ചു.. മുഖ്യമന്ത്രി ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയത്. സിപിഐഎം ആണ് ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. വിഷയം മാറ്റാന്‍ വേണ്ടി നടത്തിയ ശ്രമമാണ്. ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിന് കേരളത്തില്‍ കിടക്കുന്ന യുഡിഎഫ് എന്ത് പിഴച്ചു. അസംബന്ധമാണ് മുഖ്യമന്ത്രി പറയുന്നത്.’ വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: kunhalikkutty on cm allegation rss jamate islami discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here