Advertisement

‘ആരെങ്കിലും വിളിച്ചാൽ ഇടതുമുന്നണിയിലേക്ക് മടങ്ങിപ്പോവില്ല’; ആർഎസ്പി പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഷിബു ബേബി ജോൺ

February 21, 2023
Google News 2 minutes Read

ആർഎസ്പി പ്രതിസന്ധി നേരിടുകയാണെന്നും പഴയ പ്രതാപം വീണ്ടെടുക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ആരെങ്കിലും ഒരാൾ വിളിച്ചാൽ ഇടതുമുന്നണിയിലേക്ക് മടങ്ങിപ്പോവില്ല. മുന്നണിയിൽ സിപിഐ പഞ്ചപുഛമടക്കി നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഹർത്താൽ ഉൾപ്പെടെയുള്ള സമരരീതികൾ ആവശ്യമായ സമയമാണിത് എന്നും അദ്ദേഹം 24നോട് പറഞ്ഞു. (shibu baby john rsp)

“ഇതൊരു തലമുറ മാറ്റമാണ്. പാർട്ടിയെ ഇന്ന് വരെ നയിച്ചിട്ടുള്ളവർ, സ്വാതന്ത്ര്യത്തിനു മുമ്പ് ജനിച്ചവരും അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾ, തൊഴിലാളികളെ സംഘടിപ്പിക്കുക. എന്നാൽ അതിനുശേഷം നമ്മുടെ രാഷ്ട്രീയത്തിൽ വന്നിട്ടുള്ള മാറ്റവും തൊഴിൽ വന്നിട്ടുള്ള മാറ്റവും തൊഴിൽ മേഖലയിൽ വരുന്ന അനാവശ്യമായിട്ടുള്ള പ്രവണതകളും. ഇപ്പോ വരുന്നത് നോക്കുകൂലി, ജോലി ചെയ്യാതെ കാശ് വാങ്ങിക്കുന്ന പ്രവണത. അതൊക്കെ ഒരു പരിധിവരെ തൊഴിലാളി പ്രവർത്തനം ആർഎസ്പിയുടെ ശൈലിയിൽ നിന്ന് നേരെ വിരുദ്ധം. തൊഴിലാളികളെ സംഘടിപ്പിക്കാൻ വേണ്ടി അവരുടെ ഏത് അനാവശ്യ ഡിമാൻഡിന് വേണ്ടി ട്രേഡ് യൂണിയനിൽ നിൽക്കുന്നു. അതിന് തുടക്കം കുറിച്ചത് സിപിഐഎം ആണ്. തീർച്ചയായിട്ടും ആർഎസ്പി ഒരു വെല്ലുവിളിയെ നേരിടുന്ന ഒരു ഘട്ടമാണ്. ഏറ്റവും വലിയ challenge എന്ന് പറഞ്ഞാൽ അങ്ങനെ നിർജീവമായി നിൽക്കുന്ന ആർഎസ്പി വീടുകളിൽ ആ വികാരം വളർത്തിയെടുത്ത് അവരെ തിരിച്ച് സജീവമാക്കിയാൽ തന്നെ ആർഎസ്പിക്ക് ബഹുദൂരം മുന്നോട്ട് പോകാൻ സാധിക്കും.”- ഷിബു ബേബി ജോൺ പറഞ്ഞു.

Read Also: രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; എം.വി ഗോവിന്ദൻ

“കഴിഞ്ഞ തവണ രണ്ട് ഘടകങ്ങളാണ്. രാഷ്ട്രീയ വിഷയം നോക്കി കഴിഞ്ഞാൽ എൽഡിഎഫിന്റെ ഒരു പിആർ വർക്ക് വളരെ ഫലപ്രദമായി പാവപ്പെട്ടവന്റെ ഗവൺമെന്റ് എന്നവർക്ക് ഒരു വലിയ സമൂഹത്തിനെ വിശ്വസിപ്പിക്കാൻ സാധിച്ചു. കിറ്റ് കൊടുത്തതും പെൻഷൻറെ വർധനവും എല്ലാം. പിന്നെ എൻ്റെ ശരീരഭാഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് പറ്റുകേലെന്ന് പലരും വിമർശനമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഇങ്ങനാണ്. അതും എല്ലാം ഘടകങ്ങളായി കാണും. സിപിഐ പഞ്ചപുച്ഛമടക്കി നിക്കുന്നതുപോലെ ഞങ്ങൾക്ക് അവിടെ പോയി നിൽക്കാൻ താല്പര്യമില്ല. ഇന്നത്തെ ഇടതുപക്ഷത്തിൻറെ പോക്ക് കാരണം ബംഗാളിൽ സംഭവിച്ചത് എന്താണ്? ഗ്രാസ് റൂട്ട് ലെവലിൽ പോലും തകർന്നടിഞ്ഞുപോയി. അതുപോലെ കേരളത്തിൽ നിന്ന് ഒരു ഒഴുക്ക് സംഭവിക്കാൻ പോവുകയാണ്. യുഡിഎഫിന്റെ ഭാഗത്തുനിന്നും സമരങ്ങൾ ശക്തമാക്കേണ്ടതുണ്ട് എന്നുള്ളതിൽ തർക്കമില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: shibu baby john about rsp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here