37ാം വാര്‍ഷിക നിറവില്‍ ഖത്തീഫ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി

സൗദി കെഎംസിസി ദേശീയതലത്തില്‍ നിലവില്‍വന്ന ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി 37ന്റെ നിറവില്‍. പ്രവര്‍ത്തനമാരംഭിച്ച് തുടക്കം തന്നെ ക്ഷേമരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കികൊണ്ടിക്കുന്നത്.Khatif KMCC Central Committee 37th Anniversary
കമ്മിറ്റിയുടെ 37ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ‘നവലോകം നല്ല വിചാരം’ എന്ന പ്രമേയത്തെ ആസ്പദമാക്കി കൊണ്ടുള്ള ക്യാമ്പയിന്റെ ഭാഗമായി ഏരിയ സമ്മേളനം, മെഡിക്കല്‍ ക്യാമ്പ് സ്‌പോര്‍ട്‌സ് മീറ്റ്, നിയമ ബോധവല്‍ക്കരണം തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ സമാപന സമ്മേളനം ഫെബ്രുവരി 24ന് വെള്ളിയാഴ്ച ഖത്തീഫ് അഷ്‌റഫ് ചാലാട് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി എം എ സലാം മുഖ്യാതിഥിയായി പങ്കെടുക്കും. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഷിബു മീരാന്‍, മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിംലീഗ് ട്രഷറര്‍ സി എച്ച്.ഇബ്രാഹിംകുട്ടി, സൗദി കെഎംസിസി ദേശീയ, പ്രാവിശ്യ, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും സംബന്ധിക്കും. മാപ്പിളപ്പാട്ട് ഗായകന്‍ അബ്ദുല്‍ ഹയ്യിന്റെ നേതൃത്വത്തിലുള്ള ഇശല്‍ വിരുന്നും അരങ്ങേറും.പ്രമുഖ ഗായകന്‍ ഷാഫി കണ്ണൂര്‍, സമീഹ അബ്ദുസ്സമദ് തുടങ്ങിയവരും പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി നാലു പതിറ്റാണ്ടിന്റെ നിസ്വാര്‍ത്ഥ സേവനത്തിന് മുതിര്‍ന്ന നേതാവ് കുഞ്ഞാലി മേല്‍മുറിയെ മര്‍ഹും. അഷ്‌റഫ് ചാലാട് സ്മാരക പുരസ്‌കാരവും അരനൂറ്റാണ്ട് കാലമായി തലസ്ഥാന നഗരിയില്‍ മുസ്ലിംലീഗ് പാര്‍ട്ടിക്ക് നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിച്ച ബീമാപള്ളി റഷീദ് സാഹിബിന് കെഎം സീതിസാഹിബ് സ്മാരക പുരസ്‌കാരവും കൊവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയിലെയും കാരുണ്യ പ്രവര്‍ത്തന മേഖലയിലെയും നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ക്ക് പ്രവിശ്യയിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളെയും കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് പുരസ്‌കാരവും നല്‍കി ആദരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് പ്രവിശ്യയിലെ പ്രമുഖരായ ഗായകര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ട് മത്സരം നടക്കും. മത്സരത്തിലെ വിജയിക്ക് മര്‍ഹൂം എ വി മുഹമ്മദ് സ്മാരക പുരസ്‌കാരം നല്‍കുമെന്നും ഭാരവാഹികളായ സിപി ശരീഫ്, മുഷ്താഖ് പേങ്ങാട്, ടി ടി കരീം വേങ്ങര , അബ്ദുല്‍ അസീസ് കാരാട്, അമീന്‍ കളിയിക്കാവിള,മുഹമ്മദ് കുട്ടി കരിങ്കപ്പാറ, സലാമി താനൂര്‍ എന്നിവര്‍ അറിയിച്ചു.
Story Highlights: Khatif KMCC Central Committee 37th Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here