Advertisement

ആലുവയിൽ അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

February 22, 2023
Google News 2 minutes Read
lawyer found drowned to death Aluva

അഭിഭാഷകനെ ആലുവയിൽ പുഴയിൽ മുങ്ങി മരിച്ച കണ്ടെത്തി. പറവൂർ ഗോതുരുത്ത് സ്വദേശി മനക്കൽ അഡ്വ. ജോസ് തോമസിനെയാണ് (54) ആലുവ ശിവരാത്രി മണപ്പുറം റോഡിനോട് ചേർന്ന് പുഴയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ( lawyer found drowned to death Aluva ).

Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്

വൃക്ക രോഗം മൂലം രണ്ട് വർഷമായി ഡയാലിസിന് വിധേയനായിരുന്നു ഇദ്ദേഹം. രണ്ട് ദിവസമായി ആലുവയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ മുതൽ കാണാതായതോടെ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Story Highlights: lawyer found drowned to death Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here