നാടകീയം മാഡ്രിഡ് ഡെർബി; പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിച്ച് അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് അത്ലറ്റികോ മാഡ്രിഡ്. ഇന്ന് പുലർച്ചെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിൽ നടന്ന മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത് റയലിന് കനത്ത തിരിച്ചടിയാണ്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് പോയിന്റുകൾ വിട്ടുകളഞ്ഞത് ബാഴ്‌സലോണ ആരാധകർക്ക് ആഘോഷത്തിനുള്ള വേദിയാണ് ഒരുക്കിയത്. നിലവിൽ 23 മത്സരങ്ങളിൽ നിന്ന് റയലിന് 52 പോയിന്റുകളാണ് ഉള്ളത്. അതേസമയം, ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണക്ക് 59 പോയിന്റുകളും ഉണ്ട്. റയലിന്റെ സമനില ബാർസലോണയെ ലാ ലിഗ കിരീടത്തിലേക്ക് കൂടുതൽ അടുപ്പിക്കും. Madrid derby ends in draw
മത്സരത്തിൽ ആധിപത്യം നേടിയിട്ടാണ് ഇന്നലെ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നത്. തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ റയലിന്റെ മുന്നേറ്റ താരങ്ങളായ വിനീഷ്യസ് ജൂനിയറും കരിം ബെൻസിമയും അത്ലറ്റികോയുടെ പ്രതിരോധ നിരയെ വിറപ്പിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താൻ സാധിച്ചില്ല. അതെറ്റിക്കോയുടെ ഗോൾകീപ്പർ ജാൻ ഒബ്ലാക്കിന്റെ സാന്നിധ്യം മത്സരത്തിൽ വളരെയധികം നിർണാകയമായി. റയലിന്റെ ആറ് ഷോട്ടുകളാണ് തരാം രക്ഷപെടുത്തിയത്. 64 ആം മിനുട്ടിൽ റയലിന്റെ പ്രതിരോധ താരം അന്റോണിയോ റുഡിഗെറിനെ കൈമുട്ടുകൊണ്ടിടിച്ചു തള്ളിയതിനാൽ ഏഞ്ചൽ കൊറെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ടീമിന് തിരിച്ചടിയായി.
Read Also: കരിയറിൽ 62ാം ഹാട്രിക്ക്; ഗോൾ വേട്ട തുടർന്ന് ക്രിസ്റ്റ്യാനോ
78 ആം മിനുട്ടിൽ അത്ലറ്റികോയുടെ ഫ്രഞ്ച് താരം അന്റോയ്‌നെ ഗ്രീസ്‌മാൻ എടുത്ത ഫ്രീകിക്ക് പ്രതിരോധ താരം ജോസെ ജിമെനെസ് വലയിലേക്ക് തലകൊണ്ട് ചെത്തിയിടുകയായിരുന്നു. എന്നാൽ, അത്ലറ്റികോയുടെ വിജയാഹ്ലാദം അവസാനിക്കും മുൻപേ 85 ആം മിനുട്ടിൽ റയൽ മാഡ്രിഡ് സമനില ഗോൾ നേടി മത്സരത്തിലേക്ക് തിരികെ വന്നു. മുൻ നിര താരങ്ങൾ നിറം മങ്ങിയ മത്സരത്തിൽ സമനില ഗോൾ നേടിയത് ക്ലബ്ബിന്റെ അക്കാദമി പ്രോഡക്റ്റായ ആൽവാരോ റോഡ്രിഗസ് ആയിരുന്നു. സീനിയർ ടീമിനായുള്ള തന്റെ രണ്ടാമത്തെ മാത്രം മത്സരത്തിലാണ് ആൽവാരോയുടെ ഗോൾ പിറന്നത്.
Story Highlights: Madrid derby ends in draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here