Advertisement

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോയും ഉണ്ടെന്ന് സംശയിക്കുന്ന 26 ഡിജിറ്റൽ ഉപകരണങ്ങൾ പിടികൂടി; എല്ലാം ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു

February 27, 2023
Google News 3 minutes Read
Digital devices suspected of containing child pornography were seized

ഓപ്പറേഷൻ പീ ഹണ്ടിന്റെ ഭാ​ഗമായി കൊല്ലത്ത് സിറ്റി പൊലീസിന്റെ വ്യാപക പരിശോധന. ഇന്റർ നെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് 29 ഇടങ്ങളിൽ പരിശോധന നടത്തി. അപ്രതീക്ഷിച ചെക്കിങ്ങിൽ ഇരുപത്തിയാറോളം ഡിജിറ്റൽ ഉപകരണങ്ങളാണ് പലരിൽ നിന്നായി പിടച്ചെടുത്തത്. ( Digital devices suspected of containing child pornography and video were seized ).

Read Also: അശ്ലീല ചിത്രങ്ങൾ നിർമിച്ചു; ശിൽപാ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉണ്ടെന്ന് സംശയിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. അന്യസംസ്ഥാന സ്വദേശിയായ അതിഥി തൊഴിലാളിയും വിദ്യാർത്ഥികളും യുവാക്കളും, പ്രഫഷണലുകളും കൂലിപണിക്കാരനും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.

ഓച്ചിറ, പരവൂർ, ഇരവിപുരം, കണ്ണനല്ലൂർ, പാരിപ്പളളി, ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം, കിളികൊല്ലൂർ, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് മൊബൈൽ ഫോൺ, മെമ്മറികാർഡ്, സിംകാർഡുകൾ തുടങ്ങിയ ഉപകരണങ്ങൾ പിടികൂടിയത്.

Story Highlights: Digital devices suspected of containing child pornography and video were seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here