Advertisement

എൽഐസി പ്രീമിയം എങ്ങനെ യുപിഐ വഴി എളുപ്പത്തിൽ അടയ്ക്കാം ?

February 27, 2023
Google News 2 minutes Read
pay LIC premium through UPI

ഒരു എൽഐസി പോളിസിയെങ്കിലും ഇല്ലാത്തവർ ചുരുക്കമായിരിക്കും. പക്ഷേ പണമിടപാടാണ് പോളിസി ഉപഭോക്താക്കളെ വെട്ടിലാക്കുന്നത്. പ്രീമിയം അടയ്ക്കാൻ ബാങ്കിനെയോ എൽഐസി ഓഫിസിനെയോ, എൽഐസി ഏജന്റിനേയോ ആശ്രയിക്കണം എന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ എൽഐസിയും ഡിജിറ്റൽ യുഗത്തിന്റെ ഭാഗമായി സ്വയം നവീകരിക്കപ്പെട്ടിരിക്കുകയാണ്. പോളിസി പ്രീമിയം ഇനി യുപിഐ വഴി ഉപഭോക്താവിന് എളുപ്പത്തിൽ അടയ്ക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ( pay LIC premium through UPI )

പേടിഎം, ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയ അംഗീകൃത പെയ്‌മെന്റ് ആപ്പുകൾ വഴി എൽഐസി പോളിസി പ്രീമിയം ഉപഭോക്താവിന് വീട്ടിലിരുന്ന് അടയ്ക്കാൻ സാധിക്കും. ഏറെ നാളായി ഈ ഓപ്ഷൻ വന്നിട്ടെങ്കിലും പലർക്കും ഇതിനെ കുറിച്ച് അറിവില്ല. ഇപ്പോഴും ബാങ്കിനെയും എൽഐസി ഏജന്റിനേയും പോളിസി അടവിനായി ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രീമിയം അടവിനായി യുപിഐ ഉപയോഗിക്കുന്നതിലൂടെ എൽഐസിയും മറ്റ് പണമിടപാട് പോലെ എളുപ്പമാകുന്നു.

Read Also: പ്രതിമാസം 1350 രൂപ അടയ്ക്കാൻ തയാറാണോ ? 36,000 രൂപ പെൻഷൻ ലഭിക്കും

പോയ്‌മെന്റ് ആപ്ലിക്കേഷൻ തുറന്ന് അതിൽ ‘ബിൽസ് ആന്റ് റീചാർജസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് എൽഐസി എന്നത് തെരഞ്ഞെടുക്കാം. പിന്നീട് പോളിസി നമ്പറും മറ്റ് വിവരങ്ങളും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കി പ്രീമിയം പോളിസികൾ മുടങ്ങാതെ തന്നെ അടച്ച് പോകാം.

Story Highlights: pay LIC premium through UPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here