Advertisement

ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു

February 28, 2023
Google News 3 minutes Read
malayali student died while crossing railway track in chennai

ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ് മരിച്ചത്. ( malayali student died while crossing railway track in chennai )

ഇന്നു രാവിലെ ഇരുംബലിയൂരിൽ പഴയ റെയ്ൽവേ ഗേറ്റ് സമീപത്തെ ട്രാക്കിലാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിയ്ക്കവെ ചെന്നൈ – ഗുരുവായൂർ എക്‌സ്പ്രസ് . ഇടിയ്ക്കുകയായിരുന്നു. താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്.

ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടന്നതാണ് അപകടത്തിനു കാരണമായതെന്ന് പൊലിസ് അറിയിച്ചു. നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയശേഷം മൃതദേഹം ഏറ്റുവാങ്ങും.

Story Highlights: malayali student died while crossing railway track in chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here