കർണാടക എഎപി വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. എഎപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ബംഗളൂരു ഉന്നത പൊലീസുകാരനുമായ ഭാസ്കർ റാവു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എഎപിയിൽ സുതാര്യതയില്ലെന്ന് ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭാസ്കർ ആരോപിച്ചു.
എഎപിയിൽ സുതാര്യതയില്ല. ഒരു കൂട്ടർ മാത്രമാണ് പാർട്ടിയെ നയിക്കുന്നത്. ബിജെപിക്കെതിരെ പോരാടാനെന്ന പേരിൽ പണം പിരിക്കുന്നുണ്ടെങ്കിലും അതിനായി ഉപയോഗിക്കുന്നില്ല. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ താൻ അസ്വസ്ഥനായിയെന്നും അവർ ശുദ്ധരാണെങ്കിൽ കോടതിയിൽ തെളിവ് നൽകണമെന്നും നേതാക്കൾ ഒന്നൊന്നായി ജയിലിൽ പോവുകയാണെന്നും റാവു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഭാരത്, സമൃദ്ധ് ഭാരത്’(ഏകഭാരതം, സമൃദ്ധമായ ഇന്ത്യ) ശ്രമങ്ങളെ ശക്തിപ്പെടുത്താൻ നാമെല്ലാവരും കൈകോർക്കണം. ബിജെപിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും നൽകുന്ന പ്രാധാന്യവും തന്നെ ആകർഷിച്ചതായി റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൊവ്വാഴ്ച കർണാടക റവന്യൂ മന്ത്രി ആർ അശോകനെ കണ്ടതിന് പിന്നാലെയാണ് റാവുവിന്റെ കൂറുമാറ്റത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചത്.
Story Highlights: AAP’s Karnataka vice-president Bhaskar Rao joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here