Advertisement

യുവതാരങ്ങളുടെ മികവിൽ ലീഡ് ഉയർത്തി ആഴ്‌സണൽ; ചെന്നായ്കൾക്കെതിരെ ലിവർപൂളിന് വിജയം

March 2, 2023
Google News 2 minutes Read
Arsenal and Liverpool

ഈ വർഷത്തെ പ്രീമിയർ ലീഗ് പീരങ്കിപ്പടയുടെ ഷെൽഫിലേക്ക് കൊണ്ടുപോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ആഴ്സണലിന്റെ യുവരക്തങ്ങൾ. ഇന്ന് എവെർട്ടനെതിരെയായ മത്സരത്തിൽ ആഴ്സണലിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്. ഇരട്ട ഗോളുകളുമായി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി തിളങ്ങിയ മത്സരത്തിൽ ഇംഗ്ലീഷ് യുവതാരം ബുക്കയോ സാക്ക, നോർവീജിയൻ യുവതാരവും ക്യാപ്റ്റനുമായ മാർട്ടിൻ ഒഡേഗാർഡ് എന്നിവർ ഓരോ ഗോളും നേടി സ്കോർഷീറ്റിൽ തങ്ങളുടെ പേരെഴുതി ചേർത്തു. രണ്ടാമത്തെ മത്സരത്തിൽ വോൾവ്‌സിനെതിരെ ലിവർപൂളിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്. ഹോളണ്ട് പ്രതിരോധ താരം വാൻ ഡൈയ്ക്കും ഈജിപ്ത്യൻ താരം മുഹമ്മ്ദ് സാലയുമാണ് ചെമ്പടക്ക് വേണ്ടി ഗോളുകൾ നേടിയത്. Arsenal and Liverpool won in Premier League

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തവണ ആഴ്‌സണൽ സ്വന്തമാക്കിയാൽ അതിൽ അത്ഭുതങ്ങളില്ല. അത്ഭുതങ്ങൾ ആഴ്സണലിന്റെ കളിമികവിലാണ്. യുവതാരങ്ങളിൽ പ്രതീക്ഷ വെച്ചുള്ള ആഴ്സണലിന്റെ കുതിപ്പിൽ അവഗണിച്ചവരും പുച്ഛിച്ചു തള്ളിയവരും ഇന്ന് കടപുഴകി വീഴുകയാണ്. 25 മത്സരങ്ങളിൽ നിന്ന് 60 പോയിൻ്റ് ഉള്ള ആഴ്സനൽ ആണ് ലീഗിൽ ഒന്നാമത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാന്ത്രികത കാണിക്കുന്ന പെപ് ഗാർഡിയോള നയിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റുകളുടെ വ്യക്തമായ ലീഡ് ആഴ്സണലിനുണ്ട്. എവർട്ടണിനെതിരെ ഇന്നത്തെ മത്സരത്തിൽ കളിക്കളത്തിൽ ഗോളുകൾ നേടിയ താരങ്ങൾ എല്ലാം 25 വയസ്സിന് താഴെയുള്ളവരാണ്. ഒരു പക്ഷെ, ഭാവിയിൽ ആഴ്‌സണലിന് യൂറോപ്യൻ കിരീടങ്ങൾ അടക്കം നേടിക്കൊടുക്കാൻ കെൽപ്പുള്ള കരുത്തുറ്റ ഒരു നിര.

Read Also: സന്തോഷ് ട്രോഫി: ചരിത്രമെഴുതി മേഘാലയ ഫൈനലിൽ, 47 വർഷങ്ങൾക്ക് ശേഷം ഇടം കണ്ടെത്തി കർണാടകം

ആദ്യ നാലിലേക്ക് ഏത് വിധേനയും സ്ഥാനം പിടിക്കണം എന്ന ലക്ഷ്യം മാത്രമാണ് ലിവർപൂളിനുള്ളത്. മുൻ സീസണുകളിൽ നേടിയ ലീഗ് കിരീടത്തിന്റെയും യൂറോപ്യൻ ട്രോഫിയുടെയും ലോകകപ്പിന്റെയും പ്രതാപമല്ല ഇന്ന് അവർക്കുള്ളത്. ട്രാൻസ്ഫർ മാർക്കറ്റിലെ പ്രതിസന്ധികൾ ടീമിനെ വേട്ടയാടുകയാണ്. ലീഗിൽ മോശം പ്രകടനത്തിനിടെ സ്വന്തം മൈതാനത്ത് റയൽ മാഡ്രിനോട് ചാമ്പ്യൻസ് ലീഗിലേറ്റ കനത്ത തോൽവി ടീമിന്റെ താളം തെറ്റിച്ചിരുന്നു. ക്രിസ്റ്റൽ പാലസിനോട് കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയ ടീമിന് ഈ വിജയം അത്യാവശ്യമായിരുന്നു.

Story Highlights: Arsenal and Liverpool won in Premier League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here