റമദാൻ തിരക്ക്: മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കും

റമദാനിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു. ഹൈസ്പീഡ് ട്രെയിൻ സേവനം തീർഥാടകർ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. More Haramain train on Ramzan
453 കിലോ മീറ്റർ ദൈർഘ്യമുളള ഹൈസ്പീഡ് റെയിൽവേ ശൃംഖലയിൽ മക്ക, മദീന സ്‌റ്റേഷനുകൾക്ക് പുറമെ ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ കിംഗ് അബ്ദുൽ എസീസ് എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുല്ല എക്കണോമിക്‌സ് സിറ്റി ഉൾപ്പെടെ അഞ്ച് സ്‌റ്റേഷനുകളാണുളളത്. റമദാനിൽ നൂറിലധികം സർവീസുകൾ നടത്താനാണ് പദ്ധതിയെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു.
Read Also: കോൺഗ്രസിന്റെ ചിന്തൻ ശിവിർ സൗദിയിലും; പഠനശിബിരം നാളെ റിയാദിൽ ആരംഭിക്കും
റമദാനിലും ഹജ് തീർഥാടന കാലത്തും ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കും മദീനയിലേക്കും തിരക്ക് വർധിക്കും. ഇത് പരിഗണിച്ചാണ് കൂടുതൽ സർവീസ് നടത്താൻ ആലോചിക്കുന്നത്. 2018 ഒക്‌ടോബറിൽ ഹറമൈൻ ട്രെയിൻ ആരംഭിച്ചതിന് ശേഷം സർവീസുകളുടെ എണ്ണം 25000 കഴിഞ്ഞു. മക്ക-മദീന റൂട്ടിൽ മണിക്കൂറിൽ രണ്ട് സർവീസുകളാണ് നിലവിൽ നടത്തുന്നത്. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ദിവസം 58 ഉം എയർപോർട്ടിൽ നിന്ന് 26 ഉം സർവീസ് നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Story Highlights: More Haramain train on Ramzan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here