പട്ടിക ജാതി കുടുംബത്തെ രാത്രി പടിയിറക്കി ജപ്തി; 24 വാർത്തയെ തുടർന്ന് ഇടപെട്ട് മന്ത്രി കെ. രാധാകൃഷ്‌ണൻ

എറണാകുളം പിറവം കളമ്പൂരിൽ പട്ടിക ജാതി കുടുംബത്തെ രാത്രി പടിയിറക്കി വിട്ട് ജപ്തി നടത്തി കാനറാ ബാങ്ക്. ഒരു മുന്നറിയിപ്പുമാണ് കൂടാതെയാണ് ജപ്തി നടത്തിയതെന്ന് കുടുംബം ആരോപിച്ചു. വിഷയത്തിൽ 24 ന്യൂസിന്റെ വാർത്തയെ തുടർന്ന് മന്ത്രി കെ. രാധാകൃഷ്‌ണൻ ഇടപ്പെട്ടു. ജപ്തി നടപടികൾ അടിയന്തിരമായി നിർത്തിവെക്കാൻ മന്ത്രി നിദേശം നൽകി. SC Family confiscated at night
മൂന്ന് വർഷം മുൻപാണ് കാനറാ ബാങ്കിൽ നിന്ന് ആറ് ലക്ഷം രൂപ കുടുംബം വായ്‌പയെടുത്തത്. ജപ്തി ചെയ്യപ്പെട്ട ഏഴ് സെന്റ് പുരയിടം ഒരു വ്യക്തി ദാനമായി നല്കിയതാണെന്ന് കുടുംബം പറഞ്ഞു. തുടർന്ന് ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെടുകയും വീടുവെക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ഈ വസ്തു അടക്കം പണയപ്പെടുത്തി ഈ ലോൺ എടുത്തത്. മൂന്ന് ലക്ഷം രൂപ ഇതുവരെ അടച്ചിട്ടുണ്ട്. എന്നാൽ കോവിഡ് മൂലം വായ്‌പയുടെ തവണകൾ മുടങ്ങി. രണ്ട് ആഴ്ചകൾ മുൻപ് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിച്ചിരുന്നു. തുടർന്നാണ് ഇന്ന് ജപ്തി നടപടികളിലേക്ക് കടന്നത്. പൊതു പ്രവർത്തകരെത്തി പൂട്ടുപൊളിച്ചു വീട് തുറക്കുകയായിരുന്നു.
Read Also: ബാങ്കിൽ തിരിച്ചടയ്ക്കാനുള്ളത് 1 കോടി 38 ലക്ഷം രൂപ; ജപ്തി ഭീഷണിയെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി
വിഷയവുമായി ബന്ധപ്പെട്ട 24 ന്യുസിന്റെ വാർത്തയെ തുടർന്ന് സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ ഇടപ്പെട്ടു. ജപ്തി നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട മന്ത്രി ജില്ലാ കളക്ടറിനോടും ബാങ്കിനോടും വിശദീകരണം തേടി. രാത്രി കാലങ്ങളിൽ ജപ്തി നടത്തുന്നത് ഒരിക്കലും അംഗീകരിക്കാം കഴിയില്ല എന്ന് ബാങ്കിനോടും കളക്ടറിനോടും മന്ത്രി അറിയിച്ചിട്ടുണ്ട്.
Story Highlights: SC Family confiscated at night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here