Advertisement

കോർപ്പറേറ്റുകൾക്ക് താങ്ങും തണലുമാകുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളോട് അതുണ്ടാകുന്നില്ല; ഷിബു ബേബിജോൺ

March 2, 2023
Google News 2 minutes Read
shibu baby john

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ പാചക വാതക വില വർദ്ധനവ് ജനജീവിതം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നതാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. (shibu baby john against bjp govt)

കോർപ്പറേറ്റുകൾക്ക് എന്നും താങ്ങും തണലുമാകുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളോട് അതുണ്ടാകുന്നില്ല. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടവർ സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോൾ അത് കാണാതെ പാചക വാതകത്തിനു വില കൂട്ടിയത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയുടെ ആവർത്തനമാണ്. തത്ഫലമായി ഓരോ കുടുംബങ്ങളും ഇതിന്റെ ദുരിതം പേറണ്ടി വരും.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ഹോട്ടലുകളിൽ ഭക്ഷണത്തിനു വിലക്കൂടും. അതിനാൽ പട്ടിണിക്കാരെ വറച്ചട്ടിയിൽ നിന്നും എരിതീയിലേക്കെറിയുന്ന പാചകവാതക വില വർദ്ധനവ് പിൻവലിക്കണം. അല്ലാത്ത പക്ഷം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നോക്കി നിൽക്കാനാവില്ലെന്ന് ഷിബു ബേബിജോൺ പറഞ്ഞു.

Story Highlights: shibu baby john against bjp govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here