‘ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം, താമരകുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ’; ബിജെപി സംസ്ഥാന ഘടകം
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ച് കേരളത്തിലെ ബിജെപി സംസ്ഥാന ഘടകം. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ്ബുക്കില്‍ കുറിച്ചു. (Today thripura tomorrow keralam says kerala bjp)
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ബിജെപി മുന്നേറുകയാണ്. കോൺഗ്രസും സിപിഐഎമ്മും ഒന്നിച്ച് നിന്ന് നേരിട്ടിട്ടും ത്രിപുരയിൽ തേരോട്ടം തുടർന്നുവെന്നും ബിജെപി അവകാശപ്പെട്ടു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ബിജെപി കേരള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
താമര കുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ സുരക്ഷിതം!!മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.ഐ.എം – കോൺഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ് ബുക്കില്‍ കുറിച്ചു.
ഹിന്ദുക്കളും ഹിന്ദിക്കാരും മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവർക്കുള്ള കനത്ത പ്രഹരമാണ് നാഗാലാൻ്റ് ജനത വോട്ടിലൂടെ നൽകിയതെന്ന് ബിജെപി രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
താമരചൂടി “നാഗസുന്ദരി” 90 ശതമാനത്തിലധികം ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻ്റിൽ വിജയം ഉറപ്പിച്ച് ബിജെപി. 60 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു.
ഹിന്ദുക്കളും ഹിന്ദിക്കാരും മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവർക്കുള്ള കനത്ത പ്രഹരമാണ് നാഗാലാൻ്റ് ജനത വോട്ടിലൂടെ നൽകിയതെന്നും ബിജെപി അവകാശപ്പെട്ടു.
Story Highlights: Today thripura tomorrow keralam says kerala bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here