Advertisement

ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കുമ്പോള്‍; ആവേശമുണര്‍ത്തുന്ന വിഡിയോ പുറത്തുവിട്ട് നാസ

March 3, 2023
Google News 11 minutes Read
International Space Station beams back breathtaking video of India. Watch it here

ഭൂമിയില്‍ നിന്ന് ആകാശത്തെ നോക്കിനോക്കി ഇരിക്കെ എന്തെല്ലാം കൗതുകങ്ങളാണ് നമ്മുടെ കണ്ണുകളില്‍ എത്തിപ്പെടുന്നത്…ആകാശം ഭൂമിയിലുള്ളവരെ ഭ്രമിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കിയാല്‍ ആ തിരിച്ചുള്ള കാഴ്ചകള്‍ എങ്ങനെയാകും? അത്തരത്തിലുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുകയാണ്. (International Space Station beams back breathtaking video of India. Watch it here)

1998 മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിങ്കളാഴ്ച ബഹിരാകാശ നിലയം വടക്കുപടിഞ്ഞാറ് നിന്ന് കിഴക്കന്‍ തീരത്തേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ആകര്‍ഷകമായ ഈ വിഡിയോ പകര്‍ത്തിയത്. ഭിവാനി, ഗ്വാളിയോര്‍, ഝാന്‍സി തുടങ്ങി നിരവധി നഗരങ്ങളുടെ കാഴ്ചകള്‍ ഉള്‍പ്പെട്ട വിഡിയോയാണ് നാസ പങ്കുവച്ചത്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ഏതൊരു ഇന്ത്യക്കാര്‍ക്കും ആവേശം തോന്നുന്ന കാഴ്ചയാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. വിഡിയോ കാണാം:

അടുത്തിടെ ബാംഗ്ലൂരിന്റെ ബഹിരാകാശ കാഴ്ചകളും നാസ പുറത്തുവിട്ടിരുന്നു.

Story Highlights: International Space Station beams back breathtaking video of India. Watch it here

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here