Advertisement

സഹൽ ഇല്ല, വിബിനും ഡാനിഷും ആദ്യ ഇലവനിൽ; സർപ്രൈസ് ലൈനപ്പുമായി ബ്ലാസ്റ്റേഴ്സ്

March 3, 2023
Google News 1 minute Read

ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ സർപ്രൈസ് ലൈനപ്പുമായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദിമിത്രിയോസും ഡാനിഷ് ഫാറൂഖുമാണ് മുന്നേറ്റത്തിലുള്ളത്. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ വിബിൻ മോഹൻ ടീമിൽ ഇടം നിലനിർത്തിയപ്പോൾ സഹൽ അബ്ദുൽ സമദ് ബെഞ്ചിലാണ്. മാർകോ ലെസ്കോവിച്, വിക്ടർ മോംഗിൽ എന്നിവർ സെൻ്റർ ബാക്കുകളാണ്. കെഎൽ രാഹുലും ആദ്യ ഇലവനിൽ ഇടം നേടി. സസ്പെൻഷൻ ആയതിനാൽ കലിയുഷ്ണി ടീമിലില്ല. മത്സരത്തിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ പ്രവേശിക്കും.

ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. തുടർച്ചയായ ആറ് ജയങ്ങൾക്കുശേഷമാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഐഎസ്എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് ഒരു ഗോളിനാണ് തോറ്റത്. നിലവിലെ ചാമ്പ്യൻമാർക്കായി ബോർഹ ഹെരേരയാണ് വിജയഗോൾ നേടിയത്. 20 കളിയിൽ 31 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.

Story Highlights: kerala blasters final eleven isl bengaluru fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here