Advertisement

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

March 3, 2023
Google News 2 minutes Read
man molested a minor boy in Malappuram

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാണ്ടിക്കാട് സ്വദേശി അബ്ദുൽ ഹമീദിനെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിരയാക്കിയ സംഭവത്തിലാണ് പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കൾ വീട്ടിൽ അബ്ദുൽ ഹമീദിനെ മേലാറ്റൂർ പോലീസ് പിടികൂടിയത്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് റിമാൻഡിൽ

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസ് സ്റ്റോപ്പിൽ വെച്ച് കുട്ടിയെ പരിചയപ്പെട്ട പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ കുട്ടി ഹാജരാകാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തറിയുന്നത്.

തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻപ് പാണ്ടിക്കാട് പോലീസിനെ ആക്രമിച്ച കേസിലും പ്രതി ചേർക്കപ്പെട്ട ആളാണ് അബ്ദുൽ ഹമീദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: man molested a minor boy in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here