കറുത്ത വസ്ത്രവും കറുത്ത ബലൂണുമായി യൂത്ത് കോൺഗ്രസ്; കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

കാലിക്കറ്റ് സർവകലാശാലയ്ക്ക് പുറത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം. ബാരിക്കേഡിന് മുകളിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടന്നു. തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കറുത്ത വസ്ത്രവും കറുത്ത ബലൂണുമായാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്.(youth congress protest against pinarayi vijayan)
കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാലു പേരെയാണ് അറ്സ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് സർവകലാശാല കവാടത്തിനടുത്ത് വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ബാരിക്കേഡ് വെച്ച്, ഐഡി കാർഡുകൾ പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കയറ്റി വിട്ടിരുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞ് എത്തിയ വിദ്യാർത്ഥികൾ ബാരിക്കേഡ് തകർത്ത് വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവെ പൊലീസ് തടയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സർവകലാശാലക്ക് പുറത്ത് യൂത്ത് കോൺഗ്രസും സംഘടിച്ചിട്ടുണ്ട്.
Story Highlights: youth congress protest against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here