Advertisement

ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഐഎം മാറി; ഡോ.സരിന്‍

March 5, 2023
Google News 3 minutes Read
CPIM became exact copy of bjp dr sarin at bahrain

ബിജെപിയുടെ തനിപ്പകര്‍പ്പായി സിപിഐഎം മാറിയെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയാ കണ്‍വീനര്‍ ഡോ. സരിന്‍. കേരളം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് ലഹരി ഒഴുക്കുന്ന മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണ സംവിധാനമാണ് നിലവിലുളളത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം തുടരുമെന്ന് ഡോ. സരിന്‍ റിയാദില്‍ പറഞ്ഞു.(CPIM became exact copy of bjp dr sarin at riyadh)

‘അവനവന്‍ വളരുന്നതിനു വേണ്ടിയുളള വ്യവസായമാണ് കേരളത്തിലെ കമ്യൂണിസം. വ്യവസായ സംരക്ഷണത്തിന് ആവശ്യമായ ആളുകളെ വളര്‍ത്തിയെടുക്കുന്ന ഗതികെട്ട സംവിധാനമായി സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാര്‍ട്ട് അധപതച്ചു. അതിന്റെ തെളിവാണ് ഓരോ ദിവസവും പുറത്തുവരുന്ന കഥകള്‍. പലതും പുറത്തു വരാനുണ്ടെന്നും ഒഐസിസി റിയാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിര്‍ പഠന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ ഡോ.സരിന്‍ പറഞ്ഞു.

‘ഏഷ്യാനെറ്റ് ചാനല്‍ ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമിച്ച് കടന്നത് അംഗീകരിക്കാനാവില്ല. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ വിധിക്കാനുളള അധികാരം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. ഭരിക്കുന്ന പാര്‍ട്ടിക്കും അതിന് അവകാശമില്ല. തീര്‍പ്പ് കല്‍പ്പിക്കാന്‍ നീതിന്യായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. അത് കയ്യിലെടുക്കാന്‍ ശ്രമിച്ചതിനെയാണ് എതിര്‍ക്കുന്നത്. ജനാധിപത്യ ബോധമില്ലായ്മയെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്നും ഡോ. സരിന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉളളതുപോലെ ജനാധിപത്യം മറ്റൊരു പാര്‍ട്ടിയിലും ഇല്ല. നേതാക്കള്‍ക്ക് പറയാനുളള കാര്യങ്ങള്‍ പറയേണ്ട ഫോറങ്ങളില്‍ പറയണം. നേതാക്കള്‍ വ്യതിചലിച്ചാല്‍ അണികള്‍ തിരുത്തുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കപ്പെടും. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് പരിഹരിക്കാന്‍ കഴിയും. ദയവുചെയ്ത് അതില്‍ മാധ്യമങ്ങള്‍ ഇടപെടരുതെന്ന് പറയാത്തത് കോണ്‍ഗ്രസ് മാധ്യമങ്ങളോട് കാണിക്കുന്ന ബഹുമാനമാണെന്നും സരിന്‍ പറഞ്ഞു.

Read Also: സൗദിയിൽ വൻ ലഹരിവേട്ട; വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ

ഒഐസിസി ഗ്ളോബല്‍ പ്രസിഡന്റ് കുമ്പളത്ത് ശങ്കരപ്പിളള, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, റീജിയനല്‍ പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Story Highlights: CPIM became exact copy of bjp dr sarin at riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here