പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം കൊയ്ത് ബാഴ്‌സലോണ; റയൽ മാഡ്രിഡുമായി പത്ത് പോയിന്റിന്റെ ലീഡ്

ഗോളിനും പെനാൽറ്റി മിസ്സിനും റെഡ് കാർഡിനും സാക്ഷ്യം വഹിച്ച സംഭവബഹുലമായ മത്സരത്തിൽ എഫ്‌സി ബാഴ്‌സലോണക്ക് വിജയം. സ്പാനിഷ് ലാ ലിഗയിൽ തരം താഴ്ത്തൽ ഭീഷണിയിലുള്ള വലെൻസിയ്ക്ക് എതിരെ വിജയം എതിരില്ലാത്ത ഒരു ഗോളിന്. ബ്രസീലിയൻ വിങ്ങർ റാഫിഞ്ഞയാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. മധ്യ നിരയിൽ ഒരു നീരാളി കണക്കെ പ്രവർത്തിക്കുകയും ഗോളിന് വഴി ഒരുക്കുകയും ചെയ്ത സെർജിയോ ബുസ്കെറ്റ്സ് ആണ് മത്സരത്തിലെ താരം. FC Barcelona won against Valencia CF
കഴിഞ്ഞ മത്സരത്തിൽ ലീഗിലെ ഭീമന്മാരും വൈരികളുമായ റയൽ മാഡ്രിഡിനെതിരെ നേടിയ വിജയത്തിന്റെ ആവേശവുമായാണ് ബാഴ്‌സലോണ ഇന്ന് കളിക്കളത്തിൽ ഇറങ്ങിയത്. പ്രധാന താരങ്ങൾ പരുക്കിന്റെ പിടിയിലായതിനാൽ വിജയം നേടുക എളുപ്പം ആയിരിക്കില്ല എന്ന ബോധ്യം ബാഴ്‌സക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തം. കഴിഞ്ഞ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബാഴ്‌സലോണ കളത്തിൽ ഇറങ്ങിയത്. 15 ആം മിനുട്ടിൽ ബുസ്കെറ്റിസിന്റെ ക്രോസ്സ് തല കൊണ്ട് വലയിലേക്ക് ചെത്തിയിട്ട് റാഫിഞ്ഞ ടീമിനെ മുന്നിലെത്തിച്ചു. തുടക്കത്തിൽ ഗോൾ വഴങ്ങിയതിന്റെ പതർച്ച അവസാനിപ്പിച്ച വലെൻസിയ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചു. അവസരങ്ങൾ രൂപപെടുത്തിയെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.
Read Also: ഗോൾ അനുവദിച്ച റഫറിയുടെ തീരുമാനം തെറ്റെന്ന് വിദഗ്ധാഭിപ്രായം
53 ആം മിനുട്ടിൽ വലെൻസിയയുടെ ബോക്സിൽ ഗൈല്ലാമോനിനിന്റെ കയ്യിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി ഫെറാൻ ടോറസ് നഷ്ടപ്പെടുത്തിയത് ബാഴ്സക്ക് തിരിച്ചടിയായി. അൻസു ഫാറ്റിയും ഫെറാൻ ടോറസും പെനാൽറ്റി എടുക്കുന്നതിനായി വാദിച്ചിരുന്നു. തുടർന്ന് അടുത്ത രണ്ട് മിനിറ്റുകളിൽ വലെൻസിയ സ്‌ട്രൈക്കർ ഹ്യൂഗോ ഡുറോയെ ഫൗൾ ചെയ്ത വീഴ്ത്തി റൊണാൾഡ് അരാഹോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായതും ബാഴ്‌സലോണക്ക് തിരിച്ചടിയായി. എങ്കിലും അവസാനം വരെ പൊരുതി വിജയം നേടാൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ 62 പോയിന്റുകൾ നേടി ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് കാറ്റലോണിയൻ ടീം.
Story Highlights: FC Barcelona won against Valencia CF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here