പ്രീമിയർ ലീഗിൽ ഇന്ന് തീപാറും; മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ ക്ലാസിക് പോരാട്ടം രാത്രി പത്തിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടം. മാഞ്ചെസ്റ്റർ യുണൈറ്റഡ് ഇന്ന് രാത്രി ലിവർപൂളിന് നേരിടുന്നു. ഇന്ത്യൻ സമയം രാത്രി പത്തിന് ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിലാണ് മത്സരം. ഇരു ടീമുകളും ഈ സീസണിൽ ഓൾഡ് ട്രാഫൊർഡിൽ ഏറ്റുമുട്ടിയപ്പോൾ വിജയം യുണൈറ്റഡിന് ഒപ്പമായിരുന്നു. കഴിഞ്ഞ പതിഞ്ഞ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മാഞ്ചസ്റ്ററിന്റെ മുന്നേറ്റം. ലിവർപൂളിനാകട്ടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. കഴിഞ്ഞ പന്ത്രണ്ട് മൽസരങ്ങളിലാകട്ടെ വിജയം നാലെണ്ണത്തിൽ മാത്രം. Liverpool face Manchester United in Premier League
പരുക്കും താരങ്ങളുടെ ഫോമില്ലായ്മയും ലിവർപൂളിനെ ബാധിച്ചിട്ടുണ്ട്. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലുമുള്ള പ്രധാനതാരങ്ങൾ പരുക്കിന്റെ പിടിയിൽ നിന്ന് മോചിതനായിട്ടില്ല. മധ്യ നിര താരങ്ങളായ തിയാഗോ, ആർതർ, നാബി കെയ്റ്റ എന്നിവരെ കൂടാതെ പ്രതിരോധ താരങ്ങളായ ജോ ഗോമസ്, കാൽവിൻ റാംസി, മുന്നേറ്റ താരം ലൂയിസ് ഡയസ് എന്നിവർ പരുക്കേറ്റ് പുറത്താണ്. നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ.
Read Also: സ്പാനിഷ് ലാ ലിഗയിൽ ഇന്ന് വമ്പൻ പോര്; ബാഴ്സ വലെൻസിയ്ക്ക് എതിരെ; റയലിന് ബെറ്റിസ് എതിരാളികൾ
മാഞ്ചെസ്റ്ററിനാകട്ടെ മാർഷ്യൽ, എറിക്സൺ, വാൻ ഡി ബീക് എന്നിവരെ കൂടാതെ പണി ബാധിച്ച ജേഡൻ സാഞ്ചോയും ഇന്ന് കളിക്കാൻ ഇറങ്ങില്ല. പരിശീലകൻ എറിക് ടെൻ ഹാഗിന്റെ കേസിൽ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന യൂറോപ്പ ലീഗിൽ ബാഴ്സലോണയെയും ലീഗ് കപ്പിൽ കരുത്തരായ ന്യൂ സിസ്റ്റിക്കിനെയും പുറത്താക്കിയ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്.
Story Highlights: Liverpool face Manchester United in Premier League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here