സ്പാനിഷ് ലാ ലിഗയിൽ ഇന്ന് വമ്പൻ പോര്; ബാഴ്സ വലെൻസിയ്ക്ക് എതിരെ; റയലിന് ബെറ്റിസ് എതിരാളികൾ

സ്പാനിഷ് ലാ ലിഗയിൽ ഇന്ന് വമ്പൻ ടീമുകൾ കളിക്കളത്തിൽ ഇറങ്ങുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:45 നു നടക്കുന്ന മത്സരത്തിൽ സ്പാനിഷ് ലീഗിൽ ഒന്നാമതുള്ള എഫ്‌സി ബാഴ്സലോണ തരംതാഴ്ത്തൽ ഭീഷണിയിലുള്ള വലെൻസിയയെ നേരിടും. രാത്രി 1:30ന് റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്തുള്ള റയൽ ബെറ്റിസിനെ നേരിടും. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള ലീഡ് വീണ്ടും ഉയർത്തുന്നതിനാണ് ഇന്ന് ശ്രമിക്കുക. എന്നാൽ, ടീമിലെ പരിക്കുകളും സസ്പെൻഷനുകളും ബാഴ്‌സയെ ഇന്നത്തെ മത്സരത്തിൽ പ്രതിരോധത്തിലാക്കും എന്ന ഉറപ്പാണ്. FC Barcelona and Real Madrid FC in La Liga
പരുക്കിന്റെ പിടിയിലുള്ള സൂപ്പർ സ്‌ട്രൈക്കർ ലെവൻഡോസ്‌കി, വിങ്ങർ ഡെംബലെ, പ്ലേയ് മേക്കർ പെഡ്രി എന്നിവർക്ക് ഒപ്പം സസ്പെൻഷനിലുള്ള മിട ഫീൽഡർ കവിക്കും ഇന്നത്തെ മത്സരം നഷ്ടപ്പെടും. പരുക്കിന്റെ പിടിയിലായി റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോ മത്സരം നഷ്ടപ്പെട്ട പ്രതിരോധ താരം ക്രിസ്റ്റൻസൺ ഇന്ന് തിരികെയെത്തും. റയൽ മാഡ്രിഡിനാകട്ടെ അഞ്ചാം മഞ്ഞക്കാർഡ് കണ്ട ലൂക്ക മോഡ്രിച്ചിന് ഇന്ന് കളിയ്ക്കാൻ സാധിക്കില്ല. രണ്ടാം ഗോളി ആൻഡ്രി ലൂണിൻ, ഡേവിഡ് അലാബ, ഫെർലാൻഡ് മെന്റി എന്നിവർ നേരത്തെ തന്നെ പരിക്കേറ്റ് പുറത്താണ്.
ലീഗിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അത്ലെറ്റിക്കോ മാഡ്രിഡ് സെവിയ്യയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സെവിയ്യ ജലം ലോപെറ്റഗുയിക്ക് പകരം മുൻ അർജന്റീന ദേശീയ ടീം പരിശീലകനായിരുന്ന ജോർജ് സാംപോളിയെ കഴിഞ്ഞ ഒക്ടോബറിൽ അവർ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. റെലിഗെഷൻ സോണിന് ഒരു പോയിന്റ് മാത്രം അകലെയാണ് നിലവിൽ സെവിയ്യ.
Story Highlights: FC Barcelona and Real Madrid in La Liga