Advertisement

ചന്ദ്രനില്‍ ഇപ്പോള്‍ എത്ര മണിയായിക്കാണും?; ആലോചനകള്‍ ഇങ്ങനെ

March 5, 2023
Google News 3 minutes Read
What time is it on moon?

എവിടെ നിന്ന് നോക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാറി മറിയുന്ന ഒന്നാണ് സമയം. പോയാല്‍ തിരിച്ചുകിട്ടില്ല എന്ന് സമയത്തെക്കുറിച്ച് പറയാറുണ്ടെങ്കിലും സാങ്കേതികമായെങ്കിലും സമയം നാം നില്‍ക്കുന്ന പോയിന്റ് അനുസരിച്ച് മാറിമാറി മറിയുന്നു. സമയം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ഒക്കെ ചെയ്യുന്നത് നമ്മളില്‍ പലരും അനുഭവിച്ചിട്ടുണ്ട്. ഇത്രയും അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള ഒന്നാണ് സമയം എന്നിരിക്കെ ചന്ദ്രനില്‍ ഇപ്പോള്‍ എത്ര മണിയായിക്കാണും എന്ന ആലോചനയിലാണ് ശാസ്ത്രലോകം. (What time is it on moon? Europe pushing for lunar time zone)

നിരവധി ചാന്ദ്രദൗത്യങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ചന്ദ്രനിലെ സമയവും ദൗത്യത്തിന്റെ ദൈര്‍ഘ്യവും കണക്കാക്കുന്നത് ദൗത്യത്തിന് നേതൃത്വം നല്‍കിയ രാജ്യത്തിന്റെ സമയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ചാന്ദ്രദൗത്യങ്ങള്‍ വര്‍ധിക്കുന്ന ഈ ഘട്ടത്തിലെങ്കിലും ചന്ദ്രനിലെ സമയം കണ്ടെത്താന്‍ ഒരു പൊതുവായ റെഫറന്‍സ് പോയിന്റും സമയ മേഖലയും സൃഷ്ടിക്കണമെന്ന ചര്‍ച്ചയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മുന്‍കൈയില്‍ നടക്കുന്നത്.

Read Also: പ്രതീക്ഷ കൈവിടാതെ നെയാദിയും സംഘവും; യുഎഇ ബഹിരാകാശ ദൗത്യം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം നെതര്‍ലാന്‍ഡ്‌സില്‍ നടന്ന ഒരു മീറ്റിംഗിലാണ് ഇത്തരമൊരു ആശയം ആദ്യമായി ഉയര്‍ന്നുവരുന്നത്. ഇപ്പോഴാണ് ചന്ദ്രനിലെ സമയം അറിയുന്നതിനുള്ള ഒരു റെഫറന്‍സ് പോയിന്റിനായി ഒരു സംയുക്ത അന്താരാഷ്ട്ര ശ്രമം ആരംഭിക്കുന്നത്.

സമയമേഖല കണ്ടെത്തുമ്പോള്‍ ചില സാങ്കേതിക പ്രശ്‌നങ്ങളും ശാസ്ത്രലോകം അഭിമുഖീകരിക്കുന്നുണ്ട്. ഭൂമിയിലേക്കാള്‍ വേഗത്തിലാകും ചന്ദ്രനില്‍ സമയം നീങ്ങുന്നത്. സമയത്തിലുള്ള ഈ വ്യത്യാസം അനുസരിച്ചാകണം ചന്ദ്രനിലെ സമയം കണ്ടെത്തേണ്ടത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലും ചന്ദ്രോപരിതലത്തിലും സമയം വ്യത്യസ്തമായിരിക്കും. ഈ എല്ലാ സാങ്കേതിക വശങ്ങളും പരിഗണിച്ചുകൊണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന തരത്തിലുള്ള ഒരു റെഫറന്‍സ് പോയിന്റും സമയമേഖലയും വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നത്.

Story Highlights: What time is it on moon? Europe pushing for lunar time zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here