ആറ്റുകാൽ പൊങ്കാല അനന്തപുരിയുടെ ഉത്സവമാണ്, പതിവ് തെറ്റാതെ പൊങ്കാലയ്‌ക്കെത്തി ചിപ്പി

ആറ്റുകാൽ പൊങ്കാല തിരക്കിലാണ് അനന്തപുരി. ആയിരക്കരണക്കിന് പേരാണ് പൊങ്കാല അർപ്പിക്കാനായി എത്തിയത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങളും ഇക്കുറി പതിവ് തെറ്റിച്ചില്ല. ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിരിയിക്കുകയാണ് മലയാളികളുടെ പ്രിയതാരം ചിപ്പി. ഏതാണ്ട് ഇരുപത് വർഷത്തിലധികമായി പൊങ്കാല ഉത്സവത്തിലെ നിറ സാന്നിധ്യമാണ് നടി ചിപ്പി.(Actress chippy about attukal pongala 2023)
‘എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമാണ്. ആറ്റുകാൽ പൊങ്കാല എന്നത് അനന്തപുരിയുടെ ഉത്സവമാണ്. ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് അതിരാവിലെ തന്നെ എത്തുന്നത്. കഴിഞ്ഞ രണ്ട് വർഷം അമ്മയെ മനസ്സിൽ വിചാരിച്ച് വീട്ടിലിരുന്നാണ് പൊങ്കാല ഇട്ടിരുന്നത്.
അമ്മയെ വന്ന് കണ്ട് തൊഴാനും കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം അമ്പലത്തിൽ വന്നെങ്കിലും ഉള്ളിൽ കയറി തൊഴാൻ കഴിഞ്ഞില്ല, ഭയങ്കര തിരക്കായിരുന്നു. ഇത്തവണ അമ്മയുടെ അരികിൽ ഇരുന്ന് പൊങ്കാല ഇടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും’- ചിപ്പി പറഞ്ഞു.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. രണ്ടു മണി മുതൽ വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാനും അനുവാദമില്ല.
Story Highlights: Actress chippy about attukal pongala 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here