‘കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പ്രാര്‍ത്ഥിക്കും’; വീട്ടില്‍ പൊങ്കാലയിട്ട് ആനിയും ഷാജി കൈലാസും

തലസ്ഥാന നഗരി ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. പതിനായിരക്കണക്കിന് സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിലും വീടുകളിലുമൊക്കെയായി പൊങ്കാലയിടുന്നത്. ഇത്തവണ വീട്ടില്‍ പൊങ്കാല ഇട്ട് ആനിയും ഷാജി കൈലാസും. കുടുബാംഗങ്ങള്‍ക്ക് പുറമെ പൊങ്കാല ഇടുന്നതിനായി ബന്ധുക്കളും വീട്ടില്‍ എത്തിച്ചേര്‍ന്നു. കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാര്‍ത്ഥിക്കുമെന്ന് ആനി പറയുന്നു.(I want to celebrate attukal pongala every year says annie shaji kailas)
എല്ലാതവണയും ക്ഷേത്രത്തിൽ ആണ് പൊങ്കാല ഇടുന്നതെന്ന് ആനി പറഞ്ഞു. ഇക്കൊല്ലം വീട്ടിലിടാം എന്ന് കരുതി. പൊങ്കാല മുടക്കം വന്നിട്ടില്ല. ഗുരുവായ അമ്മയുടെ സാന്നിധ്യത്തിൽ പൊങ്കാല ഇടാൻ സാധിച്ചത്തിൽ കൂടുതൽ സന്തോഷമാണ്. ഒരു മഹാമാരി വന്ന് പോയപ്പോള്‍ നമ്മള്‍ ഓരോരുത്തരും അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരന്തം ഇനി വരരുത് എന്ന് പ്രാര്‍ത്ഥിക്കുന്നു.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
എല്ലാ പ്രാവശ്യവും പൊങ്കാല ഇട്ടിട്ട് വരുമ്പോഴും അടുത്ത കൊല്ലവും ഇടണം എന്നതാണ് തന്റെ ആഗ്രഹം. എത്ര പേര്‍ വന്ന് പൊങ്കാല ഇടുന്നു, ഇന്ന മതത്തില്‍ നിന്നുളളവര്‍ മാത്രമേ പൊങ്കാല ഇടാവൂ, സ്ത്രീകള്‍ മാത്രമേ ഇടാവൂ എന്നൊന്നും ഇപ്പോഴില്ല. വിദേശികള്‍ ഇടുന്നുണ്ട്. മുസ്ലീംകളും ക്രിസ്ത്യന്‍സും പൊങ്കാല ഇടുന്നുണ്ട് എന്നും ആനി ചൂണ്ടിക്കാട്ടുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമകൾ ഇറങ്ങി അത് വിജയിച്ചു. വിജയം കൂടുതൽ സന്തോഷം നൽകുന്നു. കൂടെയുള്ളവർ സന്തോഷമായിരുന്നാലേ നമ്മളും സന്തോഷമായിരിക്കു, സന്തോഷം എല്ലാവർക്കും ആറ്റുകാൽ അമ്മ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നെന്നും ഷാജി കൈലാസ് പറഞ്ഞു.
Story Highlights: I want to celebrate attukal pongala every year says annie shaji kailas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here