വനിതാ ദിനം; ട്വന്റിഫോറും ഫ്‌ളവേഴ്‌സും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ അല്പസമയത്തിനകം കൊച്ചിയിൽ
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്‌ളവേഴ്‌സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്‌നൈറ്റ് മാരത്തോൺ കൊച്ചിയിൽ അല്പസമയത്തിനകം ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ രാത്രി 11 മണിക്കാണ് മാരത്തോൺ. ( Pink Midnight Marathon TwentyFour News Flower ).
വിവിധ മേഖലകളിൽ നിന്നായി നിരവധി പ്രമുഖർ മാരത്തണിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി വിവോ സിഎസ്ആർ ഇനിഷ്യേറ്റീവ് പിന്തുണയോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 84 വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് വിതരണവും നടത്തും.
പെൺകരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവർത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊർജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തിൽ ഫ്‌ളവേഴ്‌സും ട്വന്റിഫോറും പങ്കുചേരുകയാണ്. രാത്രി 11 മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന മാരത്തണിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നൽകാൻ ലക്ഷ്യമിട്ടുള്ള മാരത്തോണിൽ കളക്ടർ രേണുരാജ് ഐഎഎസ്, സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പങ്കാളികളാകും.
Story Highlights: Pink Midnight Marathon TwentyFour News Flower
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here