Advertisement

‘സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ഗോവിന്ദൻ

March 9, 2023
Google News 2 minutes Read
MV Govindan

സ്ത്രീ – പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഐഎം എന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടു എന്ന് ഇടുക്കിയിൽ ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദൻ വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല. ജാഥക്കെതിരെ ആസൂത്രിതമായ പ്രചാരണം നടക്കുന്നു. വിമർശിക്കുന്നവർ സത്യസന്ധമായി കാര്യങ്ങൾ പറയണം എന്ന് അദ്ദേഹം വ്യക്തമാക്കി. CPIM stands for gender equality MV Govindan

സർക്കാരിനെ താഴ്ത്തിക്കെട്ടാൻ കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു. ഏത് കാലത്താണ് മാധ്യമങ്ങൾ അവരെ സഹായിക്കാതിരുന്നത് എന്ന വിമർശനവും അദ്ദേഹം വേദിയിൽ ഉന്നയിച്ചു. ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന കെ. സുധാകരന്റെ പരാമർശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ഒരു
ആർ.എസ്.എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെപിസിസി പ്രസിഡൻ്റിൻ്റെ പ്രവർത്തനം എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടറെ മാറ്റിയത് സ്വാഭാവിക നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also:ജെൻഡർ ന്യൂട്രാലിറ്റിയും പുരോഗമനവാദവും ചിത്രത്തിൽ മതിയോ ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ ; ഷാഫി പറമ്പിൽ

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച ഡോ. എം. കെ മുനീറിന്റെ പരാമർശത്തിൽ തന്റെ നിലാപിഡ് എം വി ഗോവിന്ദൻ വ്യക്തമാക്കി. സിപിഐയെ മുനീർ സ്വാഗതം ചെയ്തിട്ട് കാര്യമില്ല. കാരണം, ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ ഐക്യം എന്നത് സിപിഎമ്മും സിപിഐഎം തമ്മിലുള്ളതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത തവണയും വിജയിക്കാൻ സാധ്യതയില്ല എന്നതുകൊണ്ടാണ് യുഡിഎഫ് നേതാക്കൾ സിപിഐയെ സ്വാഗതം ചെയ്യുന്നത്.

Story Highlights: CPIM stands for gender equality MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here